മാപ്രാണം തീര്‍ഥാടന ദേവാലയത്തില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ആയിരങ്ങള്‍
1591689
Monday, September 15, 2025 1:10 AM IST
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
പള്ളിയുടെ സ്ഥാപിതകുരിശ് ഭക്തജനങ്ങളുടെ വണക്കത്തിനായി ഫാ. സിബു കള്ളാപറമ്പില്‍ രൂപക്കൂട്ടില്‍ നിന്നും എടുത്ത് പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ സ്ഥാപിച്ചശേഷം ഫാ. ഡേവിസ് ചാലിശേരി വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വാദവും നല്കി. ഫാ. ലിജോ മണിമലക്കുന്നേല്‍ സന്ദേശം നല്കി. തുടര്‍ന്ന് സെന്റ് റോസ് കപ്പേള ചുറ്റിയുള്ള പ്രദക്ഷിണത്തിനുശേഷം തിരുസ്വരൂപങ്ങളും പ്രതിഷ്ഠാകുരിശും നേര്ച്ചപന്തലില് എഴുന്നള്ളിച്ചുവച്ചു.
വൈകീട്ട് സെന്റ്ജോണ്‍ കപ്പേളയില്‍ നടന്ന വിശുദ്ധ കുരിശിന്റെ നൊവേനയ്ക്കും തിരി തെളിയിക്കലിനും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി. തിരിതെളിയിക്കലിനുശേഷം മാര്‍ പോളി കണ്ണൂക്കാടന്‍ എഴുന്നള്ളിപ്പിനുള്ള പുഷ്പകുരിശ് കമ്മിറ്റി ഭാരവാഹികള്‍ക്കു കൈമാറി. രാത്രി പുഷ്പകുരിശ് എഴുന്നള്ളിപ്പ് ഉണ്ണിമിശിഹാ കപ്പേളയില്‍ നിന്നും ആരംഭിച്ച് പള്ളിയില്‍ സമാപിച്ചു.
ഇന്നലെ നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിച്ചു. ആലുവ ഡി പോള്‍ വിന്‍സന്‍ഷ്യന്‍ സെമിനാരി റെക്ടര്‍ ഫാ. ബിജു കൂനന്‍ വിസി തിരുനാള്‍ സന്ദേശം നല്കി. മാപ്രാണം പള്ളി അസി. വികാരി ഫാ. ഡിക്സന് കാഞ്ഞൂക്കാരന്‍ സഹകാര്‍മികനായിരുന്നു.
ഉച്ചകഴിഞ്ഞ് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, പ്രതിഷ്ഠാകുരിശ് നഗരി കാണിക്കല്‍, പ്രദക്ഷിണ സമാപനം, വിശുദ്ധ കുരിശിന്റെ ആശീര്‍വാദം, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബിക്കല്‍, പ്രതിഷ്ഠാകുരിശ് പുനഃപ്രതിഷ്ഠിക്കല്, വര്‍ണമഴ എന്നിവയും ഉണ്ടായിരുന്നു.
വികാരി ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ഡിക് സന് കാഞ്ഞൂക്കാരന്‍, കൈക്കാരന്മാരായ ജോണ്‍ പള്ളിത്തറ, ആന്റണി കള്ളാപറമ്പില്‍, ബിജു തെക്കേത്തല, പോളി പള്ളായി, കമ്മിറ്റി കണ്‍വീനര്‍മാരായ സെബി കള്ളാപറമ്പില്‍, വിന്‍സന്റ് നെല്ലേപ്പിള്ളി, ഡേവിസ് കുറ്റിക്കാടന്‍, ജോണ്സണ് തെക്കൂടന്‍, സിസ്റ്റര്‍ നിര്‍മല എഫ്സിസി, ജോ സ് മംഗലന്‍, സിജി ജോസ് ആലുക്കല്‍, ടോമി എടത്തിരുത്തിക്കാരന്‍ എന്നിവര്‍ തിരുനാളിനു നേതൃത്വം നല്കി.
ഇന്നു മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.15ന് സകല മരിച്ചര്ക്കുംവേണ്ടി സമൂഹബലി, സെമിത്തേരിയില്‍ ഒപ്പീസ്. രാത്രി ഏഴിന് തൃശൂര്‍ കലസദന്റെ നാടകം "എന്റെ പിഴ'.