എഐഎസ്എഫിന്റെ കാർഷികവാഴ്സിറ്റി മാർച്ചിൽ സംഘർഷം
1591971
Tuesday, September 16, 2025 1:53 AM IST
മണ്ണുത്തി: ഫീസ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാർഷികസർവകലാശാല ആസ്ഥാനത്തേക്ക് എഐഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുസമീപം മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ ഏതാനും പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതാണ് ബലപ്രയോഗത്തിനിടയാക്കിയത്.
പിടിവലിക്കിടെ ചില പ്രവർത്തകർ നിലത്തുവീണു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് കെ.എസ്. അഭിറാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. മിഥുൻ, യൂണിയൻ ജനറൽ സെക്രട്ടറി മെഹ്റിൻ സലിം എന്നിവർ നേതൃത്വം നൽകി.