ചൊവ്വൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
1591884
Monday, September 15, 2025 11:00 PM IST
ചേർപ്പ്: ചൊവ്വൂരിനും പാമ്പാൻ തോടിനുമിടയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന ചേർപ്പ് പെരുവനം ചിറയ്ക്ക് സമീപം താമസിക്കുന്ന മുളക്കൽവീട്ടിൽ രേഷ് (48) മരിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ചൊവ്വൂരിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സിഗ്നൽ നൽകി റോഡ് മറികടക്കുന്നതിനിടയിൽ തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ രേഷും, ഭാര്യ ലതയും കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെയാണ് രേഷ് മരി ച്ചത്. സംസ്കാരം നടത്തി. മക്കൾ: ലക്ഷ്മി, കൃഷ്ണേന്ദു, മാളവിക.