സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
1591883
Monday, September 15, 2025 11:00 PM IST
പഴയന്നൂർ: സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവു മരിച്ചു. കൊണ്ടാഴി അപ്പത്ത് വീട്ടിൽ ശരത് (30) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി പത്തോടെ കൊണ്ടാഴി ഒന്നാം കല്ല് പള്ളിക്കു സമീപമാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഴയന്നൂർ പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: നീതു. മക്കൾ: ധനു ജയകൃഷ്ണൻ, ദക്ഷ കൃഷ്ണ.