വഴിതടഞ്ഞ് വീണ്ടും കബാലി
1591958
Tuesday, September 16, 2025 1:53 AM IST
അതിരപ്പിള്ളി: അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ വഴിതടഞ്ഞ് കാട്ടാന കബാലി. ഇന്നലെ രാവിലെ ഒമ്പതിനാണ് പത്തടിപ്പാലത്തിൽവച്ച് കബാലി വാഹനങ്ങൾതടഞ്ഞത്.
റോഡരികിൽനിന്ന കബാലി പെട്ടന്ന് റോഡിലേക്കിറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ കാട്ടാനയ്ക്കുമുന്നിൽ ചെറുവാഹനങ്ങളും സ്വകാര്യ ബസുമുൾപ്പെടെ കുടുങ്ങി. ഏറെനേരം റോഡിൽ നിലയുറപ്പിച്ച കബാലി പിന്നീട് വനത്തികത്തേയ്ക്ക് കയറിപ്പോയി.
കുറച്ചുനാളുകളായി ആനക്കയം മുതൽ ഷോളയാർ വ്യുപോയിന്റുവരെയുള്ള മേഖലയിൽ സ്ഥിരംസാന്നിധ്യമാണ് കാട്ടു കൊമ്പൻ കബാലി. ഇടയ്ക്ക് കാടുകയറുമെങ്കിലും വീണ്ടും തിരിച്ചെത്തും.