മന്ത്രി ഇടപെട്ടു; കോർപറേഷൻ വൈദ്യുതിവിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്ക് താത്കാലികമായി പിൻവലിച്ചു
1592399
Wednesday, September 17, 2025 8:02 AM IST
തൃശൂർ: ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് ജീവനക്കാരെ വെട്ടിച്ചുരുക്കിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ വൈദ്യുതിവിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്ക് താത്കാലികമായി പിൻവലിച്ചു. മന്ത്രി കെ. രാജൻ മേയർ എം.കെ. വർഗീസുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പണിമുടക്ക് പിൻവലിച്ചത്.
ഒരാഴ്ചയ്ക്കകം നടപടി റദ്ദുചെയ്യുന്നതിനായി സ്പെഷൽ കൗണ്‍സിൽ ചേരാമെന്നു മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജനും വർഗീസ് കണ്ടംകുളത്തിയും ഉറപ്പുനൽകിയ സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. എങ്കിലും, പണിമുടക്കുമായി ബന്ധപ്പെട്ട നോട്ടീസ് ഇന്നു നൽകുമെന്നു സിഐടിയു സെക്രട്ടറി ബി. അജികുമാർ പറഞ്ഞു.