ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികൾക്ക് ഐഎസ്ആർഒ പുരസ്കാരം
1592378
Wednesday, September 17, 2025 7:57 AM IST
തൃശൂർ: ദേശീയ ബഹിരാകാശദിനം 2025നോടനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ വിവിധ ഇനം മത്സരങ്ങളിൽ സമ്മാനാർഹരായ ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളായ അൻസുഅലിച്ചൻ (പെയിന്റിംഗ്), ക്രിസ്മരിയ വിജി (മലയാളം കവിതാരചന), ഫാത്തിമ ഷഹനാസ് (ഡിജിറ്റൽ പോസ്റ്റർ ), രാധിക രമേശൻ (പെൻസിൽ ഡ്രോയിംഗ്), അയിഷ റന ( മലയാളം ആൻഡ് ഇംഗ്ലീഷ് ഉപന്യാസരചന), കാതറിൻ ബെന്നി (ഇംഗ്ലീഷ് ഉപന്യാസരചന) എന്നിവർ കോളജ് പ്രിൻസിപ്പൽ റവ.ഡോ. സിസ്റ്റർ ജൂഡി എസ്ഐസി, വൈസ് പ്രിൻസിപ്പൽ റവ.ഡോ. സിസ്റ്റർ ട്രീസ ആന്റോ എന്നിവരുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.