പാവറട്ടി ആശ്രമദേവാലയത്തിൽ തിരുനാളിനും 40 മണിക്കൂർ ആരാധനയ്ക്കും കൊടിയേറി
1592383
Wednesday, September 17, 2025 7:57 AM IST
പാവറട്ടി: സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനും 40 മണിക്കൂർ ആരാധനയ്ക്കും കൊ ടിയേറി. ആശ്രമാധിപൻ ഫാ. ജോ സഫ് ആലപ്പാട്ട് കൊടിയേറ്റി. തിരുനാൾദിനം വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് ദിവ്യബലിയും നവനാൾ തിരുക്കർമങ്ങളും നടക്കും.
ആശ്രമദേവാലയത്തിൽ 40 മണിക്കൂർ ആരാധന 25, 26, 27 തീയ തികളിലും വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളും ആശ്രമദേവാലയത്തിലെ ശതാബ്ദി ആഘോ ഷം 28നും നടക്കും. 25 ന് വൈകീട്ട് നടക്കുന്ന ആഘോഷമായ ദിവ്യബലി, വചനസന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. പോൾസൺ പാലിയേക്കര മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 40 മണിക്കൂർ ആരാധനയ്ക്കു തുടക്കമാകും.
27ന് രാവിലെ 10നുള്ള ആഘോ ഷമായ ദിവ്യബലിക്ക് വികാർ ജനറാൾ ഫാ. ജോസി താമരശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. ആൽവിൻ അറക്കൽ സന്ദേ ശം നൽകും. തുടർന്നു നടക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ ആരാധനയ്ക്കു സമാപനമാകും. വിശുദ്ധ കൊച്ചുത്രേസ്യയുടെ വള എഴുന്നള്ളിപ്പ് രാത്രി എട്ടോടെ ആശ്രമദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് വർണമഴ.
28ന് രാവിലെ 10 നുള്ള ആഘോ ഷമായ തിരുനാൾഗാനപൂജയ് ക്ക് ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലുവത്തിങ്കൽ മുഖ്യകാർമികത്വം വഹിക്കും. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ജോളി മാളിയേക്കൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദ ക്ഷിണം, തിരുശേഷിപ്പ് ചുംബനം.