കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തെ സ്വ​ക​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം, ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. കഴിഞ്ഞദിവസം രാ​ത്രി പാ​ല​പ്പെ​ട്ടി​യി​ൽ നി​ന്ന് രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാര​നെ മ​ന്ദ​ലാം​കു​ന്നി​ൽ നി​ന്നു മ​റ്റൊ​രു രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ഹ​നീ​ഫ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആം​ബു​ല​ൻ​സി​ന്‍റെ സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച് ഇ​വ​ർ ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി പ​റ​യു​ന്നു. കൈ​ക​ൾ​ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.