ആ​ളൂ​ര്‍: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 1,71295 രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പു​ത്ത​ന്‍​ച്ചി​റ പൊ​രു​മ്പു​കു​ന്ന് സ്വ​ദേ​ശി മാ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സൈ​ജു​വി​നെ(49) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

താ​ഴേ​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കു​ണ്ടൂ​ര്‍ ശാ​ഖ​യി​ല്‍ 2024ല്‍ ​ര​ണ്ട് ത​വ​ണ​ക​ളി​ലാ​യി​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 24.100 ഗ്രാം ​തൂ​ക്കം വ​രു​ന്ന ആ​ഡ്യ​ന്‍ മോ​ഡ​ല്‍ മു​ക്കു​പ​ണ്ട​മാ​ല പ​ണ​യം​വ​ച്ച് 1,11,295 രൂ​പ​യും, 12 ഗ്രാം ​മു​ത്ത​ര​ഞ്ഞാ​ന്‍ മോ​ഡ​ല്‍ മു​ക്കു​പ​ണ്ട അ​ര​ഞ്ഞാ​ന്‍ പ​ണ​യം​വ​ച്ച് 60,000 രൂ​പ അ​ട​ക്കം 1,71295 രൂ​പ​യാ​ണ് ത​ട്ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ താ​ഴേ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി താ​ഴേ​ക്കാ​ട് സ്വ​ദേ​ശി മാ​ട​വ​ന വീ​ട്ടി​ല്‍ ജാ​ന്‍​സി​യു​ടെ പ​രാ​തി​യി​ല്‍ ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ബാ​ങ്കി​ല്‍ പ​ണ​യം​വ​യ്ക്കു​ന്ന സ്വ​ർ​ണം മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ള്‍ ഗോ​ള്‍​ഡ് അ​പ്രൈ​സ​റെ​ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സൈ​ജു പ​ണ​യം​വ​ച്ച​ത് മു​ക്കു പ​ണ്ട​ങ്ങ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. തു​ട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ സൈ​ജു ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ വി​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച​ത് പ്ര​കാ​ര​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ബി. ​ഷാ​ജി​മോ​ന്‍, എ​സ്ഐ കെ.​പി. ജോ​ര്‍​ജ്, ജി​എ​എ​സ്ഐ മി​നി​മോ​ള്‍, സി​പി​ഒ മാ​രാ​യ അ​രു​ണ്‍, ഹ​രി​കൃ​ഷ്ണ​ന്‍, നി​ഖി​ല്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.