കോനൂസ് അഗ്രോ ഓയിൽ കമ്പനി വാർഷികവും ഓണാഘോഷവും
1592390
Wednesday, September 17, 2025 7:58 AM IST
ചാലക്കുടി: കോനൂസ് അഗ്രോ ഓയിൽ കമ്പനിയുടെ 48-ാം വാർഷികവും ഓണാഘോഷവും നടത്തി. മാനേജിംഗ് ഡയറക്ടർ കെ. ഒ. ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മിഥുൻ ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു. പാലക്കാട് മുൻ ജില്ലാ കളക്ടർ അലി അസ്കർ പാഷ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. സ്കറിയ, വി.ബി. ബാലചന്ദ്രൻ, സി.എം. സത്യൻ, കെ.ഒ. പോൾ, ഡയറക്ടർ റിച്ച എന്നിവർ പ്രസംഗിച്ചു.