ധനലക്ഷ്മി ബാങ്ക് ഡിജിറ്റൽ സൊലൂഷൻ കൈമാറി
1592504
Thursday, September 18, 2025 1:16 AM IST
തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ ധനം ടെന്പിൾ സൊലൂഷൻസ് ക്ഷേത്രങ്ങൾക്കായി നൽകുന്ന സന്പൂർണ ഡിജിറ്റൽ സൊലൂഷൻ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിനു കൈമാറി. അർപ്പണ്‍ ഓണ്‍ലൈനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ഷേത്രങ്ങളിലെ പണമിടപാടുകൾ ഉൾപ്പെടെ ഡിജിറ്റൽവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ നൽകുന്ന സേവനമാണിത്. ഭക്തർക്കു വഴിപാടുകൾ സംബന്ധിച്ച വിവരങ്ങളും തുകയും ഭക്തരുടെ വിവരങ്ങളും മറ്റും കൃത്യമായി മെഷീനിൽ രേഖപ്പെടുത്തി ഓണ്‍ലൈനായി പണമടച്ച് രസീത് കൈപ്പറ്റാൻ സാധിക്കും. എല്ലാ യുപിഐ പണമിടപാടുകളും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യൂആർ കോഡ് സ്കാൻ ചെയ്തു പണമടയ്ക്കാനും സാധിക്കും. ഭക്തർക്കു സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന കിയോസ്കും ലഭ്യമാണ്.
ധനലക്ഷ്മി ബാങ്ക് ത്യശൂർ റീജണൽ ഹെഡ് എം.പി. ശ്രീകുമാർ ഇപോസ് മെഷീൻ ക്ഷേത്രം ദേവസ്വം സെക്രട്ടറി കൃഷ്ണകിഷോറിനു കൈമാറി തുടക്കംകുറിച്ചു. ധനലക്ഷ്മി ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പി.എച്ച്. ബിജുകുമാർ, കുറിച്ചിക്കര ബ്രാഞ്ച് ഹെഡ് സൗമ്യ ഗോപിനാഥ്, ഡിജിറ്റൽ സെക്ഷൻ മാനേജർ വി. രതീഷ് എന്നിവരും സന്നിഹിതരായിരുന്നു.
അർപ്പണ്‍ ഓണ്‍ലൈനിനുവേണ്ടി ഹരി, ശ്രീറാം, കിരണ്‍, ജേക്കബ്, പൈൻലാബ്സ് സർവീസിംഗ് പ്രൊവൈഡർ എം.പി. അജയ് എന്നിവരും മണലാറുകാവ് ദേവിക്ഷേത്രത്തിനുവേണ്ടി പ്രസിഡന്റ് പി.എൻ. രാമൻകുട്ടി, ട്രഷറർ പി.വി. രാമചന്ദ്രൻ, കൃഷ്ണണൻകുട്ടി എന്നിവരും പങ്കെടുത്തു.