അന്തിക്കാട് പഞ്ചായത്ത് കുടുംബശ്രീ വാർഷികം നടത്തി
1592506
Thursday, September 18, 2025 1:16 AM IST
അന്തിക്കാട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം അന്തിക്കാട് സെലിബ്രേ ഷൻ ഹാളിൽ സിനി ആർട്ടിസ്റ്റ് സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ് ജീനനന്ദൻ അ ധ്യക്ഷത വഹിച്ചു.
അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, കവിയത്രി സിന്ധു ഭദ്ര എന്നിവർ മുഖ്യാതിഥിയായി.
അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ മേനക മധു, ശരണ്യ രജീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്് ജ്യോതി രാമൻ, ആ സൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഐ. ചാക്കോ, കുടുംബശ്രീ ചെയർപേഴ്സൺ മണി ശശി, വൈസ് ചെയർപേഴ്സൺ സുമൈറ ബഷീർ എന്നിവർ സംസാരിച്ചു.
അരങ്ങ് കലോത്സവത്തിൽ കവിത രചനയിൽ ജില്ലാതലത്തിൽ രണ്ടാംസ്ഥാനം നേടിയ ഷീജ ബാബുരാജിനെയും പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുടുംബശ്രീ അംഗത്തെയും ആദരിച്ചു.