സ്കൂളില്‍ ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം
1592498
Thursday, September 18, 2025 1:16 AM IST
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാപഞ്ചായത്ത് പണിതീര്‍ത്ത പെണ്‍കുട്ടികള്‍ക്കായിട്ടുള്ള ടോയ്ലറ്റ് സമുച്ചയം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനംചെയ്തു.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദന്‍, വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന്, പിടിഎ പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന്‍നമ്പൂതിരി, ഹെഡ്മാസ്റ്റര് മെജോ പോള്‍, ദീപ സുകുമാരന്‍, എന്‍.എസ്. രജനിശ്രീ, സി. രാജലക്ഷ്മി, പി.ജി. ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു.