ചോറ്റാനിക്കര വിജയൻമാരാർക്കു പാനയോഗം പുരസ്കാരം
1436879
Thursday, July 18, 2024 1:37 AM IST
ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിന്റെ കലാകാരന്മാർക്കുള്ളപുരസ്കാരങ്ങൾപ്രഖ്യാപിച്ചു.
ഗോപി വെളിച്ചപ്പാട് സ്മാരകപുരസ്കാരം(15,000 രൂപ) പഞ്ചവാദ്യപ്രാമാണികൻ ചോറ്റാനിക്കര വിജയൻമാരാർക്കു സമ്മാനിക്കും. ചങ്കത്ത് ബാലൻനായർ സ്മാരകപുരസ്കാരം(10001 രൂപ) ചെണ്ടകലാകാരൻ ചൊവ്വല്ലൂർ മോഹനൻനായർക്കും കല്ലൂർ ശങ്കരൻ സ്മാരകപുരസ്കാരം (5001 രൂപ) നാഗസ്വരവിദ്വാൻ പേരകം അശോകനും എടവന മുരളീധരൻ സ്മാരകപുരസ്കാരം(5001 രൂപ) കഥകളിസംഗീതജ്ഞൻ കോട്ടയ്ക്കൽ മധുവിനും അകമ്പടി രാധാകൃഷ്ണൻനായർ സ്മാരകപുരസ്കാരം(5001 രൂപ) കൃഷ്ണനാട്ടം ആശാൻ വെട്ടിക്കാട്ടൂർ കൃഷ്ണൻനമ്പൂതിരിക്കും സമ്മാനിക്കും. രുഗ്മിണി റിജൻസിയിൽ ഓഗസ്റ്റ് 13 നു പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നു ഭാരവാഹികളായ ശശി വാറണാട്ട്, ബാലൻ വാറണാട്ട്, എടവന ഉണ്ണികൃഷ്ണൻ, മാധവൻ പൈക്കാട്ട് എന്നിവർ അറിയിച്ചു.