കൊ​ര​ട്ടി പ​ള്ളി​യു​ടെ ക​രു​ത​ലി​ൽ കാ​രു​ണ്യ​ഭ​വ​നം; നി​ർ​ധ​ന​കു​ടും​ബ​ത്തിനു സ്വപ്നസാക്ഷാത്കാരം
Sunday, August 11, 2024 6:25 AM IST
കൊ​ര​ട്ടി: രോ​ഗ​ങ്ങ​ളും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും വി​ടാ​തെ പി​ടി​കൂ​ടി​യ​തോ​ടെ ക​യ​റി​ക​ട​ക്കാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള ഭ​വ​ന​മെ​ന്ന​തു സ്വ​പ്ന​മാ​യി മാ​റി​യ നി​ർ​ധ​ന​കു​ടും​ബ​ത്തി​നു കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ക​രു​ത​ലി​ൽ കാ​രു​ണ്യ​ഭ​വ​ന​മൊ​രു​ങ്ങി.

സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ ത​ട്ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും നി​സ​ഹാ​യ​ത പ്ര​ക​ടി​പ്പി​ച്ച​പ്പോ​ഴാ​ണ് 5.50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് 500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടു നി​ർ​മി​ച്ചു​ന​ൽ​കാ​ൻ പ​ള്ളി അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ജോ​ഫി നാ​ൽ​പ്പാ​ട്ട്, വി.​ഡി. ജൂ​ലി​യ​സ്, പ​ള്ളി കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ജോ നാ​ൽ​പ്പാ​ട്ട്, വ​ൽ​സ സ​ണ്ണി, ജി​നി ആ​ന്‍റ​ണി എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.