സ​ന്ദീ​പി​ന്‍റെ വീ​ട് സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശി​ച്ചു
Saturday, September 7, 2024 1:37 AM IST
ക​ല്ലൂ​ര്‍: റ​ഷ്യ​യി​ല്‍ യു​ദ്ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി കാ​ങ്കി​ല്‍ സ​ന്ദീ​പി​ന്‍റെ വീ​ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്‌​ഗോ​പി സ​ന്ദ​ര്‍​ശി​ച്ചു.

സ​ന്ദീ​പി​ന്‍റെ മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​ന്‍ എം​ബ​സി​യു​മാ​യി ച​ര്‍​ച്ച ചെ​യ്തി​രു​ന്ന​താ​യും ഇ​തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു. സു​രേ​ഷ്‌​ഗോ​പി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​നാ​ഗേ​ഷ്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ്‌​കു​മാ​ര്‍, എ.​ജി. രാ​ജേ​ഷ് എ​ന്നി​വ​രും കേ​ന്ദ്ര​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.


റ​ഷ്യ - യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ല്‌ റ​ഷ്യ​ന്‍ സേ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന സ​ന്ദീ​പ് യു​ക്രെ​യ്‌​ൻ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.