കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തിക്ഷേ​ത്ര​ത്തി​ൽ കാ​ഴ്ച​ക്കു​ലസ​മ​ർ​പ്പ​ണം നടന്നു
Sunday, September 15, 2024 5:34 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ​ന്തീ​ര​ടി പൂ​ജ​യ്ക്കുശേ​ഷം പു​ത്ത​രി​യോ​ട​നു​ബ​ന്ധി​ച്ച് അ​രി​യ​ള​ക്ക​ൽച​ട​ങ്ങ് കാ​ല​ത്ത് 7.30 ന് ​ക്ഷേ​ത്രം ക​ല​വ​റ​യ്ക്ക് സ​മീ​പം ക്ഷേ​ത്രം പാ​ട്ട​മാ​ളി പ്ര​മോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

ഇന്നലെ എട്ടു മ​ണി​ക്ക് തൃ​പ്ര​യാ​ർ അ​നി​യ​ൻ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ലു​ള്ള ഉ​ത്രാ​ട പ​ഞ്ചാ​രി മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ വ​ട​ക്കേന​ട​യി​ൽ ദീ​പ​സ്തം​ഭ​ത്തി​നുസ​മീ​പം കാ​ഴ്ച​ക്കു​ലസ​മ​ർ​പ്പ​ണ​ം ന​ട​ന്നു.

പു​ത്തി​രി നി​വേ​ദ്യ​ം ശ്രീ​കോ​വി​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച് മേ​ൽ​ശാ​ന്തി പാ​ച്ചാം​മ്പി​ള്ളി രാ​മ​ൻ ന​മ്പൂ​തി​രി പ്ര​ത്യേ​കം പൂ​ജ​ക​ൾ ന​ട​ത്തി ഭ​ഗ​വ​തി​ക്ക് നി​വേ​ദി​ച്ചു. നി​വേ​ദി​ച്ച പു​ത്ത​രി പാ​യ​സം ഭ​ക്ത ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. 11 ന്് വി​ഭ​വസ​മൃ​ദ്ധ​മാ​യ ഉ​ത്രാ​ട​സ​ദ്യ ആ​രം​ഭി​ച്ചു. 2000 ത്തി​ല​ധി​കം പേ​ർ പ്ര​സാ​ദൂട്ടി​ൽ പ​ങ്കാ​ളി​ക​ളാ​യി.


കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ പ്രേം​രാ​ജ് ചൂ​ണ്ട​ലാ​ത്ത്, സെ​ക്ര​ട്ട​റി പി.​ ബി​ന്ദു, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷണ​ർ സു​നി​ൽ ക​ർ​ത്ത, അ​സി​സ്റ്റ​ന്‍റ്് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. മി​നി, ദേ​വ​സ്വം മാ​നേ​ജ​ർ കെ. ​വി​നോ​ദ്, സ​ത്യ​ധ​ർ​മ​ൻ അ​ടി​ക​ൾ, കോ​വി​ല​കം പ്ര​തി​നി​ധി, ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി എ.​വി​ജ​യ​ൻ, ട്ര​ഷ​റ​ർ കെ.​വി. മു​ര​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.തി​രു​വോ​ണദി​വ​സം രാ​വി​ലെ 10.30നും ​അ​വി​ട്ടം ച​ത​യം നാ​ളുകളിൽ രാ​വി​ലെ 11.00ന് ക്ഷേ​ത്രന​ട അ​ട​യ്ക്കു​ന്ന​താ​ണ്. അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് നാലുമു​ത​ൽ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ം.