District News
കല്‍പ്പറ്റ: ജില്ലാ പോലീസ് ഓഫീസില്‍ ഓണാഘോഷം നടത്തി. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ എസ്പി എന്‍.ആര്. ജയരാജ്, ഡിവൈഎസ്പിമാരായ കെ.ജി. പ്രവീണ്‍കുമാര്‍(ഡിസിആര്‍ബി), എം.പി. രാജേഷ് (നര്‍കോട്ടിക് സെല്‍), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.ഐ. ഹനീഫ, ഡിപിഒ മാനേജര്‍ സി.കെ. മനേഷ് എന്നിവര്‍ പ്രസംഗിച്ചു.
കലാപരിപാടികള്‍, വടംവലി മത്സരം എന്നിവ നടന്നു. സമ്മാനദാനം ജില്ലാ പോലീസ് മേധാവി നിര്‍വഹിച്ചു.
District News
കല്‍പ്പറ്റ: കോഴിക്കോട് പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് തൃക്കൈപ്പറ്റ പട്ടികവര്‍ഗ ഊരില്‍ ഓണം ആഘോഷിച്ചു. ഊരിലെ നൂറോളം കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.
എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ്. ശ്യാല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്ത്തകന് സി.കെ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എന്‍എസ്എസ് ക്ലസ്റ്റര്‍ മുന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പൊതുപ്രവര്ത്തകന് എം.ബി. വിനോദ്, അധ്യാപകരായ സി. മിഥുന് മോഹന്‍, പ്രോഗ്രാം ഓഫീസര്‍ ടി.സി. പ്രവീണ, വി.എം. റോഷ്ന, വി.എല്‍. ലജിന, പി. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃക്കൈപ്പറ്റ വിദ്യാനികേതന്‍ അധ്യാപിക ശ്രീലക്ഷ്മി നന്ദി പറഞ്ഞു. വിദ്യര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് എം. നിഷിത്ത്കുമാറാണ് വിദ്യാലയത്തില്‍നിന്ന് വയനാട്ടിലേക്കുള്ള യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.
District News
ഓണം വാരാഘോഷം:ജില്ലാതല ഉദ്ഘാടനം നാളെ
കല്‍പ്പറ്റ: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലയില്‍ നാളെ തുടക്കം. ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 30 വരെ വിവിധ പരിപാടികള്‍ നടക്കും.
25ന് രാവിലെ എട്ടിന് അമ്പലവയല്‍ ചീങ്ങേരി മലയില്‍ "മാവേലിയോടൊപ്പം മലകയറ്റം' പരിപാടി നടക്കും. 11ന് ഇരുളം ഗവ.ഹൈസ്കൂളില്‍ 25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പൂക്കളം തീര്‍ക്കും. 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ വടംവലി അസോസിയേഷന്റെ നേതൃത്വത്തില്‍ മീനങ്ങാടിയില്‍ ജില്ലാതല വടംവലി മത്സരം സംഘടിപ്പിക്കും.
29ന് രാവിലെ ഒമ്പതിന് കര്‍ലാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് മത്സരവും ചുള്ളിയോട് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിന് ജില്ലാതല കൈകൊട്ടിക്കളി മത്സരം, മെഗാ തിരുവാതിര എന്നിവയും നടത്തും. 29ന് രാവിലെ 10ന് കുറുവ ദ്വീപ് പരിസരത്ത് ജില്ലാതല മഡ് ഫുട്ബോള്‍ മത്സരം നടക്കും.
12.30 ന് ഓണസദ്യയും ഉച്ചയ്ക്ക് രണ്ടിന് പ്രാദേശിക മത്സരങ്ങളും ഉണ്ടാകും. വൈകുന്നേകം അഞ്ചിന് മാനന്തവാടി താലൂക്കുതല സമാപനം ഉദ്ഘാടനം ഉഷ വിജയന് എംഎല്‍എ നിര്‍വഹിക്കും. നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. 30ന് വൈകുന്നേരം അമ്പലവയലിലാണ് ജില്ലാതല സമാപനം. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ പങ്കെടുക്കും.
District News
കല്‍പ്പറ്റ: സംസ്ഥാനത്ത് കോര്പറേഷന്, ബോര്‍ഡ് പുനഃസംഘടന നടക്കാനിരിക്കേ വയനാട്ടില്‍ പദവി പ്രതീക്ഷയില്‍ നിരവധി നേതാക്കള്‍. യുഡിഎഫ് ഘടക കക്ഷികളില്‍ കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കളിൽ ചിലരാണ് പദവികളില്‍ പ്രധാനമായും വട്ടമിടുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, കെപിസിസി മെംബര്‍ പി.പി. ആലി, മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറി ജയന്തി രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ കോര്‍പറേഷനുകളിലോ ബോര്‍ഡുകളിലോ താക്കോല്‍സ്ഥാനം ലഭിക്കുമെന്ന് കരുതുന്നവരില്‍ ചിലരാണ്. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവും ശുഭപ്രതീക്ഷയിലാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെുടുപ്പില്‍ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച ജാനുവിന് യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വം ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. യുഡിഎഫിലെ പങ്കുവയ്പ് കഴിഞ്ഞ് പാര്‍ട്ടിതലങ്ങളിലാണ് കോര്പറേഷന്, ബോര്‍ഡ് സാരഥികളെയും മറ്റും തീരുമാനിക്കുക. ഏതെല്ലാം കോര്‍പറേഷനുകളും ബോര്‍ഡുകളും ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എന്നതില്‍ രണ്ടാഴ്ച മുമ്പ് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നതാണ്. അടുത്ത മുന്നണി നേതൃയോഗത്തില്‍ പങ്കുവയ്പ്പില്‍ അന്തിമ തീരുമാനത്തിന് സാധ്യത ഏറെയാണ്.
കോര്പറേഷന്, ബോര്‍ഡ് അധ്യക്ഷരെ തീരുമാനിക്കുമ്പോള്‍ കെപിസിസി നേതൃത്വം വയനാടിന് പ്രത്യേക പരിഗണന നല്‍കുമെന്ന് കരുതുന്നവര്‍ കോണ്‍ഗ്രസ് നിരയിലുണ്ട്. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ മാനന്തവാടിയും ബത്തേരിയും പട്ടികവര്‍ഗത്തിന് സംവരണം ചെയ്തതാണ്. ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പുറമേനിന്നുള്ള ടി. സിദ്ദിഖിനാണ് നേതൃത്വം ടിക്കറ്റ് നല്‍കിയത്. സീനിയോരിറ്റിയും യോഗ്യതയും ഉണ്ടായിട്ടും കോണ്‍ഗ്രസ് ജില്ലാ ഘടകത്തിലെ ജനറല്‍ വിഭാഗം നേതാക്കള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാത്ത സ്ഥിതിയാണ്.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്നതിലും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിഗണന ലഭിക്കുന്നില്ല. മണ്ഡലം രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇതര ദേശക്കാരനായ എം.ഐ. ഷാനവാസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്. പിന്നീട് പാര്‍ട്ടി അഖിലേന്ത്യ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് മണ്ഡലത്തില്‍ മത്സരിച്ചത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരുകൈ നോക്കുന്നതിനുള്ള അവസരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സ്വപ്നത്തില്‍ പോലും ഇപ്പോഴില്ല. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശവും അവരുടെ ചിന്തകളില്‍ ഇല്ല.
District News
കമ്പളക്കാട്: ടിമ്പര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് കണിയാമ്പറ്റ മേഖലാ കണ്വന്ഷന് നടത്തി. ജില്ലാ പ്രസിഡന്റ് ജയിംസ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു.
സ്വന്തം ഭൂമിയില്‍ നട്ടുവളര്‍ത്തുന്ന ചന്ദനം വനംവകുപ്പ് മുഖേന വിപണനം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശം നല്കുന്ന വനനിയമ വ്യവസ്ഥ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വി.പി. അസു ഹാജി അധ്യക്ഷത വഹിച്ചു. ജാബിര്‍ കരണി, വിനു, കെ.പി. ബെന്നി, നാസര്‍ പാറക്കണ്ടി, അലി പാറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പുതിയ ഓഫീസ് മടിയൂര്‍ക്കുനി എന്‍എസ്എസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെ്യ്തു. ജില്ലയുടെ വികസനം മുന്‍നിര്‍ത്തി ശ്രദ്ധേയ ഇടപെടലാണ് ചേംബര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു.
ഡിഎംആര്‍സി ജനറല്‍ മാനേജര്‍ മോഹന്‍ മേനോന്, കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. കറുത്തമണി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സുധാകരന്‍നായര്‍, യു.എ. അബ്ദുള്‍ മനാഫ്, അഡ്വ. റഷീദ്, അഡ്വ. രജിത്കുമാര്‍, വിവേക്, ചേംബര്‍ സെക്രട്ടറി ഫാ. വര്‍ഗീസ് മറ്റമന, ട്രഷറര്‍ ഒ. എ. വീരേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: ഓണക്കാലത്ത് വിപണിയില്‍ നേന്ത്രക്കായ വില ഉയര്‍ന്നതിന്റെ നേട്ടം ലഭിക്കാതെ കര്‍ഷകര്‍. മെച്ചപ്പെട്ട പ്രാദേശിക ഉത്പാദനത്തിന്റെ അഭാവം കര്‍ഷകര്‍ക്ക് വിപണി വിഹിതവും വില വര്‍ധനവിന്റെ ആനുകൂല്യവും നഷ്ടപ്പെടുത്തുകയാണ്. കാലാവസ്ഥയിലെ പിഴവുകളും രോഗ-കീട ബാധകളും മൂലം കൃഷി നശിച്ചതാണ് ഉത്പാദനത്തകര്ച്ചയ്ക്ക് ഇടയാക്കിയത്.
ഓണ വിപണി മുന്നില്‍ക്കണ്ട് കൃഷിയിറക്കിയവര്‍ക്ക് പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായി. ജില്ലയില്‍ പല പ്രദേശങ്ങളിലും കുല വരുന്നതിനുമുമ്പ് വാഴ നശിച്ചതായി കര്‍ഷകര്‍ പറയുന്നു. രോഗ പ്രതിരോധത്തിന് കൃത്യമായ ഇടപെടല്‍ കൃഷി വകുപ്പിന്റെ ഭാഗത്ത് ഉണ്ടായില്ലെന്ന പരിഭവവും കൃഷിക്കാര്‍ക്കുണ്ട്.
അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്ന് വന്‍തോതില്‍ നേന്ത്രക്കുലകള്‍ ജില്ലയിലെ വിപണിയിലെത്തുന്നുണ്ട്. ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നേന്ത്രക്കായ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നിലവില്‍ പച്ചക്കായ കിലോഗ്രാമിന് 48 ഉം പഴത്തിന് 70 ഉം രൂപയാണ് ജില്ലയില്‍ ശരാശരി വില.
കഴിഞ്ഞ മാസങ്ങളില്‍ നേന്ത്രക്കായയ്ക്ക് ഭേദപ്പെട്ട വില ഉണ്ടായിരുന്നില്ല. ഉത്പാദനച്ചെലവുപോലും തിരിച്ചുകിട്ടാത്ത സാഹചര്യത്തെയാണ് കര്‍ഷകര്‍ നേരിട്ടത്. കൃഷിയിറക്കുന്നതിന് ബാങ്കുകളില്‍നിന്നടക്കം എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ കൃഷിക്കാരില്‍ പലരും ഉഴലുകയാണ്. വിപണിയില്‍ കായ വില ഉയരുമ്പോഴും നഷ്ടം തുടരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
District News
പാടിച്ചിറ: സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ ആക്കാട്ടുകവലയില് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ പണിത ഗ്രോട്ടോ മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജോര്‍ജ് ആലൂക്ക കൂദാശ ചെയ്തു. ഇടവക വികാരി ഫാ. സജി ഇളയിടത്ത്, ട്രസ്റ്റിമാരായ ബിനോയ് ഇല്ലിക്കല്‍, സജി ആക്കാന്തിരിയില്, ഷാജി പുല്ലമ്പ്രയില്, സലിന് പര്യപ്പനാല്‍, സെക്രട്ടറി സണ്ണി കുന്നത്ത്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
മുള്ളന്‍കൊല്ലി ഫൊറോനയിലെ നിരവധി വൈദികരും സന്യസ്തരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. പ്രവൃത്തി നടത്തിയവരെ ആദരിച്ചു. മേച്ചിറാത്ത് ഫിലിപ്പും കുടുംബവും ഇടവകയ്ക്ക് സംഭാവന ചെയ്ത സ്ഥലത്ത് പട്ടത്തില്‍ ജോബിഷും കുടുംബവുമാണ് ഗ്രോട്ടോ നിര്‍മിച്ച് കൈമാറിയത്.
District News
കല്‍പ്പറ്റ: ജില്ലാ ലൈബ്രറിയില്‍ ലൈബ്രേറിയനായിരിക്കേ അന്തരിച്ച സുമേഷ് ഫിലിപ്പിനെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അനുസ്മരിച്ചു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സത്താര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്. സത്യവതി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി. കെ. സുധീര്‍, സാഹിത്യകാരന് ഹാരിസ് നെന്മേനി, മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. സുരേഷ് ബാബു, ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി. എം. നളരാജന്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന്, വൈസ് പ്രസിഡന്റ് പി.കെ. ഷാഹിന, ജോയിന്റ് സെക്രട്ടറി ഡോ. ജിതിന് കണ്ടോത്ത്, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക, സെക്രട്ടറി എം. ദേവകുമാര്‍, മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി എം.എം. ഗണേശന്, പരിഷത്ത് നിര്‍വാഹക സമിതി അംഗം കെ.ടി. ശ്രീവത്സന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാജന് ജോസ്, ലൈബ്രേറിയന്‍സ് യൂണിയന് ജില്ലാ പ്രസിഡന്റ് കുര്യന്, പ്രസീത് കൃഷ്ണന്, ആന്റണി സോയി, പി.കെ. അബു, സി.വി. ഉഷ, സാജിത സൈനുദ്ദീന്‍, ജില്ലാ ലൈബ്രറി ഉപദേശക സമിതി ചെയര്മാന് ഇ.കെ. ബിജുജന്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: അമ്പത്താറ് ജയ്ഹിന്ദ് ലൈബ്രറി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജി. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിജു പൗലോസ്,അഞ്ജു ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
ലൈബ്രറി സെക്രട്ടറി രാജേഷ് കൊല്ലപ്പള്ളില്‍, ബെന്നി കുറുമ്പാലക്കാട്ട്, ബെന്നി കേളകത്ത്, മനോജ് എലിവാലിങ്കല്, ദീപ അന്‍സാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
കോഴിക്കോട്: കാലിക്കട്ട് പ്രസ് ക്ലബ് ഓണാഘോഷം മാസ് ഓണം 2026 വിവിധ പരിപാടികളോടെ സിറ്റി ഹൗസില്‍ സംഘടിപ്പിച്ചു.മേയര്‍ ഒ. സദാശിവന് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. എംഎല്‍എമാരായ കെ.ജയന്ത്, കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പൂക്കള മത്സരത്തില്‍ മാതൃഭൂമി ഒന്നാം സ്ഥാനവും ദേശാഭിമാനി രണ്ടാം സ്ഥാനവും മീഡിയ വണ്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാന വിതരണം മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ. മിലി മണി നിര്‍വഹിച്ചു.
നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനവിതരണം മിഡ്ലാന്റ് കോണ്ട്രാക്ടിംഗ് ലിമിറ്റഡ് എം.ഡി. അബ്ദുല്‍സലീം, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എം.പി ഇംത്യാസ്, പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ ബി. ബിനു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ് എന്നിവര്‍ നിര്‍വഹിച്ചു.
District News
അഞ്ച് റോഡുകളുടെ മുഖം മാറും
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ അഞ്ച് പ്രധാന റോഡുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും നിർമാണാനുമതി നൽകിയതായി എം.കെ.രാഘവൻ എംപി അറിയിച്ചു.
മണ്ഡലത്തിൽ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി എംപി നിവേദനം നല്‍കിയിരുന്നു.മെഡിക്കൽ കോളജ് - മാവൂർ റോഡ് 13.7 കിലോമീറ്റർ നീളത്തിൽ നവീകരിക്കുന്നതിനായി 23 കോടി രൂപയാണ് സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ളത്.
ഇതിനുപുറമേ, 10 കിലോമീറ്റർ നീളമുള്ള ചാത്തമംഗലം - ഇഷ്ടിക ബസാർ - സങ്കേതം - മുഴപ്പാലം - തെങ്ങിലക്കടവ് റോഡിനായി 19 കോടി രൂപയും, 10.20 കിലോമീറ്റർ നീളമുള്ള പുൽപറമ്പ് മുക്ക് - നായർകുഴി - എം.വി.ആർ ഹോസ്പിറ്റൽ - വെള്ളലശ്ശേരി - കഴുത്തുറ്റിമുക്ക് - കണ്ണിപറമ്പ് - കുറ്റിക്കടവ് - ചെട്ടിക്കടവ് റോഡിനായി 20 കോടി രൂപയും, 10 കിലോമീറ്റർ ദൂരമുള്ള അമ്പലപ്പടി - മൂന്നിലമ്പാടം - പുള്ളിക്കടവ് - പെരുമുഖം - കല്ലമ്പാറ - മണ്ണൂർവളവ് - പ്രബോധിനി - വടക്കുമ്പാട് - മുരുകല്ലിങ്ങൽ - വട്ടപ്പറമ്പ് - കടലുണ്ടി കടവ് റോഡിന് 16 കോടി രൂപയും, 12 കിലോമീറ്റർ നീളമുള്ള നെല്ലാങ്കണ്ടി - എളേറ്റിൽ വട്ടോളി - വള്ളിയോത്ത് - കാരക്കുന്നത്ത് റോഡിന് 29 കോടി രൂപയും അനുവദിച്ചുള്ള പ്രവൃത്തികൾക്കാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നും നിർമ്മാണാനുമതി ലഭ്യമായത്.പദ്ധതികൾ ഭരണാനുമതി ലഭിച്ച് നാല് മാസത്തിനകം സാങ്കേതിക-സാമ്പത്തിക അനുമതി നൽകേണ്ടതും കരാർ തീയതി മുതൽ പരമാവധി 24 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ട്.
ദേശീയപാത നിലവാരത്തിലുള്ള നിർമാണ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപും ശേഷവും നെറ്റ്വർക്ക് സർവേ വെഹിക്കിൾ ഉപയോഗിച്ച് റോഡിന്റെ ഗുണനിലവാരം പരിശോധിച്ച് രേഖപ്പെടുത്തുന്നതും ഉപരിതല ഗതാഗത മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പദ്ധതികൾ വലിയ ഊർജ്ജം പകരുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും എം.പി അറിയിച്ചു.
District News
കോഴിക്കോട്: ഇന്ത്യയിൽ കേരളത്തിൽ മാത്രം നിലനിൽക്കുന്ന സാർവത്രിക വിദ്യാഭ്യാസ മുന്നേറ്റം അധ്യാപകരുടെ സമർപ്പിത സേവനത്തിന്റെ ഫലമാണെന്നും അത് നിലനിർത്തൽ അവരുടെ ഉത്തരവാദിത്വമാണെന്നും കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി അഭിപ്രയപ്പെട്ടു.
കേരളാ സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്എസ്ടിഎഫ്) കോഴിക്കോട് ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്എസ്ടിഎഫ് ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, റോയ് മുരിക്കോളി, കെ.എം.എ. നാസർ, കെ.എം. പോൾസൻ, അബി ദേവസ്യ, കെ.എ. ജലീൽ എന്നിവർ പ്രസംഗിച്ചു.
District News
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിച്ച് വിപുലവും വ്യത്യസ്തവുമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണക്കളികളും ഓണസദ്യയും ഒപ്പം സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരെയും മുതിർന്നവരെയും ആദരിക്കുകയും അവർക്ക് ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.
വിദ്യാലയത്തിലെ കുട്ടികളുടെ മുത്തശ്ശീ മുത്തശ്ശന്മാരെയും പ്രത്യേകമായി ആദരിച്ചു. പൂർവ അധ്യാപികയായ ത്രേസ്യാമ്മ കൊയിലിടം പഴയകാല ഓണത്തിന്റെ ഓർമകൾ പങ്കുവച്ചു.
സ്കൂൾ മാനേജർ ഫാ. ജേക്കബ് കപ്പലുമാക്കൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, വാർഡ് മെമ്പർ ബിന്ദു ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി മനോജ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കോടേരി, ഹെഡ്മിസ്ട്രസ് ദീപ മാത്യു,പിടിഎ പ്രസിഡന്റ് കെ.ജി. രമേശ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ബിപിൻ ജോർജ്, ഇ.പി. നുസ്രത്ത്, അലൻ റോയ്, പി. ശിൽപ, മെറിൻ ജോർജ്, സിസ്റ്റർ ദീപ, അലോണ ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.
District News
കോടഞ്ചേരി: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കോടഞ്ചേരി പഞ്ചായത്ത്, കോടഞ്ചേരി കൃഷി ഭവൻ സംയുക്തമായി കോടഞ്ചേരി ബസ് സ്റ്റാൻഡിൽ ഓണച്ചന്ത ആരംഭിച്ചു. സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട്ട് മല, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രിയാ മോഹൻ, കൃഷി ഓഫീസർ പി. അപർണ, പഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ, ബാബു പട്ടരാട്, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, വിൽസൺ തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൂരാച്ചുണ്ട് : ലിറ്റർ പാലിന് 65 രൂപയായാക്കണമെന്ന് കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ മികച്ച ക്ഷീരകർഷക കീർത്തി റാണിയെ ആദരിച്ചു.പഞ്ചായത്ത് അംഗങ്ങളായ ബിന്ദുമോൾ കളപ്പുരക്കൽ, ബിന്ദു ആനിക്കാട്ട്, സംഘം ഡയറക്ടർ ദീപു കിഴക്കേനകത്ത്, ഡയറി ഫാം ഇൻസ്ട്രക്ടർ അക്ബർ ഷെരീഫ്, സൂപ്പർവൈസർ കെ. ഹരിദർശ്, ഹെൽത്ത് ഇൻസ്പെക്ടർ എ.സി അരവിന്ദ്,അബ്ദുള്ള കുനിമേൽ എന്നിവർ പ്രസംഗിച്ചു.
സംഘം സെക്രട്ടറി ബസ്ലിൻ മഠത്തിനാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മെമ്പർമാർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.
District News
പുല്ലൂരാംപാറ: കേരളത്തനിമ വിളിച്ചോതുന്ന വേഷവിധാനങ്ങളുമായി എഴുപത്തിയഞ്ച് പെൺകുട്ടികൾ അണിനിരന്ന മെഗാ തിരുവാതിരയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.
വർണമനോഹരമായ പൂക്കളവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ മാവേലിയും ആഘോഷത്തിന് മാറ്റുകൂട്ടി. ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വിവിധ ഓണക്കളികളിൽ വിദ്യാർഥികൾ അത്യാവേശപൂർവം പങ്കുചേർന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ തുറവക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എംപിടിഎ പ്രസിഡന്റ് സോണി സിജോ തുടങ്ങിയവർ നേതൃത്വം നൽകി.
District News
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേര്‍ന്ന് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് മുന്നോടിയായി കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന വടംവലി മത്സരം ആവേശമായി.
കോര്പറേഷന് മേയര്‍ ഒ. സദാശിവന്, എംഎല്‍എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ ബാബു, പി.കെ. ഫിറോസ് എന്നിവര്‍ ഉള്‍പ്പെടെ അണിനിരന്ന സെലിബ്രിറ്റി മത്സരത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ സുബൈറിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് കളക്ടറേറ്റ് ടീം ജേതാക്കളായി.
ഇ.പി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് പ്രസ് ക്ലബ് ടീമിനെയാണ് ഫൈനലില്‍ കീഴടക്കിയത്. കെ. ജയന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ മുഹമ്മദ് യാസിറിന്റെ നേതൃത്വത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടീമും ഉള്‍പ്പെടെ നാല് ടീമുകളാണ് സെലിബ്രിറ്റി മത്സരത്തില്‍ മാറ്റുരച്ചത്.
പുരുഷ വിഭാഗത്തില്‍ സിഎസ്എ കേരളയെ പരാജയപ്പെടുത്തി ഉമ്മന്‍ചാണ്ടി സ്പോര്‍ട്സ് അക്കാദമിയും വനിതാ വിഭാഗത്തില്‍ ഉമ്മന്‍ചാണ്ടി സ്പോര്‍ട്സ് അക്കാദമിയെ പരാജയപെടുത്തി കോഴിക്കോട് ഗുരുവായൂരപ്പന് കോളേജും ജേതാക്കളായി. മത്സരം അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് അധ്യക്ഷനായി.
District News
കൂടരഞ്ഞി : ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കക്കാടംപൊയിലിന്റെ സമഗ്ര ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് സി.കെ. കാസിം എംഎൽഎ. കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കക്കാടംപൊയിലിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന വികസന പദ്ധതികൾ നടപ്പാക്കും. അതേസമയം, കക്കാടംപൊയിലിന്റെ ജൈവവൈവിധ്യത്തിനും പ്രകൃതിക്കും ദോഷം വരാത്ത തരത്തിലായിരിക്കും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വികസനത്തിന്റെ നേട്ടം പ്രദേശവാസികൾക്കും പ്രാദേശിക സംരംഭകർക്കും ലഭിക്കുന്ന തരത്തിലുള്ള തദ്ദേശീയ സാമ്പത്തിക വികസന മാതൃകയ്ക്കാണ് പ്രാധാന്യം നൽകുക. ഇതിന്റെ ഭാഗമായി കക്കാടംപൊയിൽ – പൂവാറംതോട് റോഡ് വികസനം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ടൂറിസം സാധ്യതകൾ ഏറെയുണ്ടെങ്കിലും റോഡ്, ഗതാഗതം, താമസ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കക്കാടംപൊയിലിന് ആവശ്യമായ ശ്രദ്ധ ലഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു. സെമിനാറിൽ സണ്ണി ചെമ്പാട്ട് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, ഊർങ്ങാട്ടീരി പഞ്ചായത്ത് പ്രസിഡന്റ് സജീർ, ജോർജ് കുട്ടി കക്കാടംപൊയിൽ, ടെസി സണ്ണി, ഫാ. ഡാന്റിസ് കിഴക്കരക്കാട്ട്, തങ്കച്ചൻ മാതാളിക്കുന്നേൽ എന്നിവര്‍ പ്രസംഗിച്ചു.
District News
കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് സപ്ലൈകോ ഓണം മെഗാമേള നിർത്തുന്നത് സാധാരണക്കാരെ വലിയ തോതിൽ ബാധിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, അസി. സെക്രട്ടറി പി.കെ. നാസർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ മേളയെ ആശ്രയിക്കുന്ന സമയത്താണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണാഘോഷത്തിന്റെ പ്രധാനവേദിക്ക് വേണ്ടി സപ്ലൈകോ ഓണം മെഗാമേള നിർത്താൻ നിർദ്ദേശം നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മേളക്ക് വേണ്ടി ഒഴിവാക്കിയ ചന്തക്ക് മറ്റ് ക്രമീകരണങ്ങൾ എർപ്പാടാക്കുമെന്ന് കളക്ടർ ഉത്തരവിൽ പറയുന്നില്ല. എന്നാൽ പിന്നീട് പ്രതിഷേധമുയർന്നപ്പോൾ പീപ്പിൾസ് ബസാറിലേക്ക് മാറ്റാമെന്ന തീരുമാനം വളരെ ലാഘവത്തിൽ ഉള്ളതും അങ്ങേയറ്റം അപഹാസ്യവുമാണ്.
ഓണക്കാലത്ത് ആയിരക്കണക്കിന് സാധാരണക്കാർ അധികമായി സപ്ലൈക്കോ ചന്തകളെ ആശ്രയിക്കുമെന്നതിനാലാണ് പ്രത്യേകസംവിധാനം ഒരുക്കാറുള്ളത്. ഇപ്പോഴത്തെ മാറ്റം പ്രതിഷേധം മുലമുള്ള കണ്ണിൽ പൊടിയിടൽ മാത്രമാണ്. ചന്ത നിർത്തിവച്ച് സ്ഥലം ഓണാഘോഷത്തിന് വിട്ടു നൽകണമെന്ന നിലപാട് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിരുവോണത്തലേന്ന് 25 വരെയായിരുന്നു മേള നിശ്ചയിച്ചിരുന്നത്. ഇതാണ് മൂന്ന് ദിവസം മുമ്പേ നിർത്താനുള്ള തീരുമാനം.
വകുപ്പുകളുടെ ഏകോപനമില്ലായ്മയും ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതക്കുറവും സർക്കാരിന്റെ നിസംഗതയും ഇക്കാര്യത്തിൽ ബാധിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
District News
ചക്കിട്ടപാറ: ഓണത്തോട് അനുബന്ധിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന "ഓണസമൃദ്ധി 2026"കർഷക ചന്ത വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് പി.പി.രഘുനാഥിന് ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി. ബിജു അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ രശ്മ നായർ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു ബാലകൃഷ്ണൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൊയ്തി കോടേരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൻസി മനോജ്, മെമ്പർമാരായ എ. ജി. ഭാസ്കരൻ, വത്സ ബാബു, ഗിരീഷ് കോമച്ചൻകണ്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാബു കൂനന്തടം, ബേബി കാപ്പുകാട്ടിൽ, ആവള ഹമീദ്, രാജൻ വർക്കി, പി.പി. വിശ്വൻ, ജെയിംസ് തോട്ടുപുറം, രമേശൻ കേളംപൊയിൽ, കൃഷി അസിസ്റ്റന്റുമാരായ കെ.എൻ. വിനീത, ഇ. ലിനൂപ്, എം.സി. ബീന എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട് : ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ ടെന്നിസ് കോർട്ടിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പൂക്കൾക്ക് പകരം വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പച്ചക്കറികൾ ഉപയോഗിച്ച് നിർമ്മിച്ച 10 മീറ്റർ വ്യാസമുള്ള കൂറ്റൻ പച്ചക്കറി പൂക്കളം ശ്രദ്ധേയമായി.
പൂക്കളത്തിന് ശേഷം ഈ പച്ചക്കറികൾ സ്കൂളിലെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കും വിതരണം ചെയ്തു.വിദ്യാർത്ഥികളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി.
District News
കോഴിക്കോട്: സെറ്റും മുണ്ടമുടുത്തും തലയില്‍ മുല്ലപ്പൂ ചൂടി യും ബോംബെ സര്‍ക്കസ് കലാകാരികള്‍ സര്‍ക്കസ് കൂടാരത്തിനുള്ളില്‍ അതിമനോഹരമായ പൂക്കളമിട്ട് ഓണം ആഘോഷിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും ആദ്യമായാണ് ഓണം ആഘോഷിക്കുന്നത്.
114 പേരാണ് കോഴിക്കോട്ടെ ബോംബെ സര്‍ക്കസ് ടീമിലുള്ളത്. ബാക്കിയുള്ളവര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. സര്‍ക്കസ് കൂടാരത്തിനുള്ളില്‍ എല്ലാവരും ചേര്‍ന്ന് ഓണാഘോഷങ്ങള്‍ നടത്തി.
എല്ലാവരും ഒന്നിച്ചിരുന്ന് സദ്യയുണ്ടതായി അവര്‍ പറഞ്ഞു. അതേസമയം, സര്‍ക്കസ് വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നതായും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള സഹായവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരുമയുടെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്നതാണ് ഓണമെന്ന് ബോംബെ സര്‍ക്കസ് മാനേജര്‍ ജയപ്രകാശന്‍ പറഞ്ഞു.
District News
കോഴിക്കോട്: ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടി തുടങ്ങിയ നഗരത്തില്‍ പത്തിടത്ത് സൗജന്യ വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത് ആശ്വാസമാകുന്നു. പാര്‍ക്കിംഗ് സൗകര്യവുമായി ബന്ധപ്പെട്ട് യാത്രക്കാരെ ബോധവല്‍കരിക്കാനുള്ള ശ്രമവും നടത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തില്‍ നഗരത്തിലെ പത്ത് സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗിനുള്ള സൗകര്യമൊരുക്കും. പൊതുജനങ്ങള്‍ക്ക് ഈ സ്ഥലങ്ങളില്‍ തികച്ചും സൗജന്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരാഴ്ചത്തേക്കാണ് ഈ സൗകര്യമേര്‍പ്പെടുത്തുക. കിഡ്സണ്‍ കോര്‍ണര്‍ ജംഗ്ഷന്(മിഠായി തെരുവ്), കല്ലുത്താന്‍ കടവിലെ പുതിയ പച്ചക്കറി മാര്‍ക്കറ്റ് ബീച്ച് ലയണ്‍സ് പാര്‍ക്ക്, പാവമണി റോഡ് (പബ്ലിക് ഹെല്‍ത്ത് ലാബിന് പുറകുവശത്തെ ഗ്രൗണ്ട്), ടാഗോര്‍ ഹാള്‍ ഗ്രൗണ്ട്, പോര്‍ട്ട് ബംഗ്ലാവ്(ബീച്ച്), സൗത്ത് ബീച്ചിലെ പാരഗണ്‍ ഹോട്ടലിന് സമീപത്തെ എക്സിബിഷന് ഗ്രൗണ്ട്, ഭട്ട് റോഡ് ബീച്ചിലെ ഉദയം ഹോമിന് സമീപമുള്ള ഗ്രൗണ്ട്, ലയണ്‍സ് പാര്ക്കിന് എതിര്‍വശമുള്ള സ്ഥലം, സൗത്ത് ബീച്ചിലെ മാരിടൈം ബോര്‍ഡ് ഗ്രൗണ്ട് എന്നിവിടങ്ങളാണ് പാര്‍ക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.
നഗരത്തിലേക്ക് കടക്കുന്ന പ്രധാന പാതകളിലും നഗരത്തിനുള്ളിലെ പ്രധാന ജംഗ്ഷനുകളിലും കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണത്തിരക്കിനെ തുടര്‍ന്ന് നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി അനധികൃത പാര്‍ക്കിംഗിനെതിരേ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകളും നടപടികളും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
നഗരത്തിലെ വിവിധ റോഡുകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത 22 വാഹനങ്ങള്‍ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇങ്ങനെ വാഹനങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവും അനധികൃത പാര്‍ക്കിംഗിനുള്ള പിഴയും ഈടാക്കിയ ശേഷമാണ് വാഹന ഉടമകള്‍ക്ക് വാഹനം വിട്ടു നല്‍കിയത്.
അതേസമയം ചില വാഹനങ്ങളില്‍ പോലീസ് നോട്ടീസ് പതിക്കുകയും ചെയ്തു. ഉടമകള്‍ നോട്ടീസില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പിഴയടച്ചതിന് ശേഷമാണ് വാഹനങ്ങള്‍ വിട്ടു നല്‍കിയത്.
District News
കോഴിക്കോട്: ദീപിക കോഴിക്കോട് യൂണിറ്റിന്റെ "തിമിര്‍ത്തോണം' കോഴിക്കോട് സിറ്റി ക്രൈം പോലീസ് സ്റ്റേഷന് അസി. കമ്മിഷണര്‍ ടി. മനോഹരന് ഉദ്ഘാടനം ചെയ്തു.
താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു. പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, ദീപിക റെസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, എജിഎം (സര്‍ക്കുലേഷന്‍) പ്രിന്‍സി ജോസ്, ന്യൂസ് എഡിറ്റര്‍ റെനീഷ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് ഓണക്കളികളും സമ്മാനവിതരണവും ഓണസദ്യയും ഉണ്ടായിരുന്നു.
District News
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജിൽ വിദ്യാർഥികളും അധ്യാപക-അനധ്യാപകരും ചേർന്ന് സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വിവിധ ക്ലാസ് അടിസ്ഥാനത്തിൽ പൂക്കളമത്സരവും വടംവലിയും നടന്നു. അധ്യാപക അനധ്യാപകർക്കായി പ്രത്യേക വടംവലിയും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. ആന്റോ എൻജെ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
കോളജ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. മാവേലിയും പുലിക്കുട്ടികളും ചെണ്ടമേളവും കാവടിയാട്ടവും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
District News
കോഴിക്കോട്: തൂശനിലയിട്ട് തുമ്പപ്പൂ ചോറിട്ട് സദ്യയുണ്ണുന്നതാണ് മലയാളിയുടെ ഓണ ശീലം. ഓണം പൂര്‍ണമാക്കുന്നത് വിഭവസമൃദ്ധമായ സദ്യയാണ്. സദ്യയിലെ എരിവും പുളിയും മധുരവും ഉപ്പും അടങ്ങിയ രുചിമേളം ഒരുമിച്ചെത്തുന്നത്ത് വാഴയിലാണ്.
ഓണം പടിവാതിക്കല്‍ എത്തിയതോടെ വാഴയിലക്കും വലിയ തോതില്‍ ആവശ്യം ഏറുകയാണ്. പാളയം മാര്‍ക്കറ്റിലും വാഴയില കച്ചവടം പൊടിപൊടിക്കുകയാണ്. ആവശ്യക്കാരേറിയതോടെ വിലയിലും മുന്നേറ്റമുണ്ടായി.
സാധാ രണദിവസങ്ങളില് രണ്ടു രൂപ മുതല്‍ രണ്ടര രൂപ വില വരുന്ന ഒരു വാഴ ഇലയ്ക്ക് ഓണമടുത്തതോടെ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെയായി വര്‍ധിച്ചു.കര്‍ണാടക, തമിഴ് നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇലകള്‍ കൂടുതലായും എത്തുന്നത്. ഇതിന് പുറമെ കേരളത്തിലെ ചെറുകിട കര്‍ഷകരില്‍ നിന്നും ഇല ശേഖരിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് വാഴ കൃഷി നശിച്ചതിനാല്‍ ഈ വര്‍ഷം വാഴയിലയുടെ ലഭ്യത കുറയാന്‍ കാരണമായി. ഇത് വിലയെ ബാധിച്ചതായി പാളയത്തെ കച്ചവടക്കാര്‍ പറഞ്ഞു. ലഭ്യത കുറഞ്ഞതും ആവശ്യക്കാരേറിയതും വിലയില്‍ മാറ്റമുണ്ടാക്കി.
ഓണസദ്യക്കായി വീടുകളിലേക്കും ഹോട്ടലുകളിലേക്കും കാറ്ററിംഗ് സ്ഥാപനങ്ങളിലേക്കുമാണ് പ്രധാനമായും വാഴയിലകള്‍ പോകുന്നത്. വലിയ ഓണാഘോഷങ്ങള്‍ക്കായി നേരത്തെ തന്നെ ബുക്ക് ചെയ്തവരുമുണ്ട്. ഇതിനു പുറമെ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും വാഴയില കയറ്റുമതി ചെയ്യുന്നുണ്ട്.
കയറ്റുമതി വിപണിയില്‍ ഒരു വാഴയിലയ്ക്കാകട്ടെ ഏഴ് രൂപ മുതല്‍ എട്ട് രൂപ വരെയാണ് വില. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കച്ചവടം കൂടുതല്‍ സജീവമാണെന്ന് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറഞ്ഞു. പേപ്പര്‍ വാഴയിലകളും രംഗത്തുണ്ടെങ്കിലും മലയാളിക്ക് പ്രിയം വാഴയിലയോട് തന്നെയാണ്. ഓണം അടുത്തതോടെ വാഴയിലയുടെ ആവശ്യകത ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. സദ്യക്കുള്ള ഒരുക്കങ്ങള്‍ ശക്തമാകുന്നതോടെ ഇല വിപണിയിലും കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
District News
ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിയിലെ ബസ് വാഷിംഗ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചു. 1000 രൂപ ഓണം അലവന്‍സ് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിംഗ് ജീവനക്കാര്‍ക്ക് ഉല്‍സവ ബത്ത അനുവദിക്കുന്നത്.
സ്ഥിരം ജീവനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും പുറമേ 2019 നു ശേഷം ഇത്തവണ പെന്‍ഷന്‍കാര്‍ക്കും ഉല്‍സവ ബത്ത നല്‍കാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാല്‍, കോര്‍പറേഷനിലെ അടിസ്ഥാന വിഭാഗമായ ബസ് വാഷിംഗ് ജീവനക്കാരെക്കൂടി ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയും അഡ്വാന്‍സും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് വാഷിംഗ് ജീവനക്കാര്‍ക്ക് അലവന്‍സിന് തുക നല്‍കുന്നത്. സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ് നല്‍കാനായി 21.5 കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ഉത്സവബത്ത നല്‍കുന്നതിന് 5.32 കോടയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആത്മാര്‍ഥതയും അര്‍പ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ നല്കാന് തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
District News
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള തരിശുഭൂമികളില്‍ ഓണക്കനി നിറപ്പൊലിമ എന്ന പേരില്‍ കുളത്തുപ്പുഴയില്‍ ആരംഭിച്ച ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.
പഞ്ചായത്ത് കുടുംബശ്രീയുടെയും ഹരിതകര്‍മസേനയുടെയും മേല്‍നോട്ടത്തിലാണ് തരിശുഭൂമി വെട്ടിത്തെളിച്ച് കൃഷി വ്യാപകമാക്കിയത്. കല്ലുവെട്ടാം കുഴിയിലെ മാലിന്യശേഖരണ കേന്ദ്രത്തോടുചേര്‍ന്ന ഒരേക്കര്‍ ഭൂമിയില്‍ ആരംഭിച്ച കൃഷിയുടെ പരിപാലനവും മേല്നോട്ടച്ചുമതലയുംഹരിതകര്മസേനാംഗങ്ങള്ക്കായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ് എം. സൈനബാബീവി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ സുഭിലാഷ്കുമാര്‍, റംസാന സജിന്‍, പഞ്ചായത്ത് അംഗങ്ങളായ ഷീജാ റാഫി, ഷിബിന അന്‍വര്‍,കൃഷി ഓഫീസര്‍ എം.ജി. മേഘ, സിഡിഎസ് അധ്യക്ഷ പി. വിജിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിഫുലുദീന്, രാഹുല്‍, രാഗിണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കൊല്ലം : ഘോഷയാത്രയോടെ കൊല്ലം കോര്‍പറേഷന്റെ ഓണാഘോഷത്തിനു തുടക്കമായി. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര മന്ത്രി ബിന്ദു കൃഷ്ണ ഫ്ളാഗ് ഓഫ് ചെയ്തു.
കേരളത്തിന്റെ തനിമ വിളിച്ചോതുന്ന വിവിധതരം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.
മേയര്‍ എ.കെ. ഹഫീസ്, എന്‍.കെ പ്രേമചന്ദ്രന് എംപി, വിഷ്ണു മോഹന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, കൗണ്‍സില്‍ അംഗങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ജീവനക്കാര്‍, കൊല്ലം കോര്പറേഷന് പരിധിയിലെ വിവിധ സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ പങ്കെടുത്തു.
കൊല്ലം കെഎസ്ആര്‍ടിസിക്ക് സമീപം നിന്നാരംഭിച്ച് ചിന്നക്കട വഴി സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഘോഷയാത്ര സമാപിച്ചു. ഘോഷയാത്ര ചിന്നക്കടയിലെത്തിയതോടെ ചെറുമഴ പെയ്തത് പങ്കെടുത്തവരെ ബുദ്ധിമുട്ടിച്ചു. മഴ മാറിയതോടെ ഘോഷയാത്ര ക്രമപ്രകാരം മുന്നോട്ടുനീങ്ങി.
District News
ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്ത് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ ഇടപെടലിന് സാമൂഹിക സാംസ്കാരിക കൂട്ടായ്മയ്ക്ക് നല്കുന്ന അവാര്‍ഡ് നടയ്ക്കല്‍ ഗാന്ധിജി ആര്‍ട്സ്, സ്പോര്‍ട്സ് ക്ലബ് ആന്‍ഡ് ലൈബ്രറിയ്ക്ക് ലഭിച്ചു.
കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ തെങ്ങിന് തൈ, വാഴക്കന്ന് എന്നിവയുടെ വിതരണം, വനിതാവേദി അംഗങ്ങള്‍ക്ക് വിഷരഹിത അടുക്കളത്തോട്ടത്തിനായി പച്ചക്കറി തൈ, വിത്ത്, ഓണത്തിന് അത്ത പൂക്കളം ഒരുക്കുന്നതിനായി ബന്ദിതൈ വിതരണം, കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്തുന്നതിനായി വിഷുക്കണി ഒരുക്കുന്നതിലേയ്ക്ക് ബാലവേദി അംഗങ്ങള്‍ക്ക് കണിവെള്ളരി തൈ വിതരണം എന്നിവ നടത്തി വരുന്നു.
2020 മുതല്‍ തരിശ് കിടന്ന പത്ത് ഏക്കറോളം വരുന്ന നടയ്ക്കല്‍ ഏല ലൈബ്രറി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നെല്‍കൃഷി ചെയ്തുവരുന്നു. ലൈബ്രറി പ്രവര്‍ത്തകരായ ചിറക്കര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ഗിരീഷ് കുമാര്‍ നടയ്ക്കല്‍, മുന്‍ ഇത്തിക്കര ബിഡിഒ ശരത്ചന്ദ്രക്കുറുപ്പ്, ലൈബ്രറി പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
District News
കുണ്ടറ: വെള്ളിമണ്‍ യുപി സ്കൂളില്‍ ചെണ്ടുമല്ലി ,പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം വെള്ളിമണ്‍ ദിലീപ് നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ഒ സന്ധ്യാദേവിയുടെ അധ്യക്ഷതയില്‍ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളായ ലക്ഷ്മി,അനു, പ്രധാന അധ്യാപിക രാജേഷ്, പിടിഎ പ്രസിഡന്റ് ഹരിപ്രിയ എന്നിവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.
District News
ചാത്തന്നൂര്‍ : സണ്‍ഡേ ക്രിക്കറ്റേഴ്സ് ക്ലബ് നടത്തിയ ഓണം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഈഗിള്‍ വാരിയേഴ്സ് ചാമ്പ്യന്മാരായി.വാരിയേഴ്സ് ഇലവന് റണ്ണര്‍ അപ്പ് ആയി. ചിറക്കര മധു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സഹിദ് സംസാരിച്ചു.
ശരത് രാജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.രാഹുല്‍, സാന്റോ, വിഷ്ണു വിജയ്, അരുണ്‍ എന്നിവര്‍ ടീമുകളെ നയിച്ചു. വിവേക്, സുനില്‍ കുമാര്‍, ശര്‍മ രാജ്, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.വിശാഖ് നന്ദി പറഞ്ഞു.
District News
കുളത്തൂപ്പുഴ : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തില്‍ നിന്ന് ജനവാസ മേഖലയായ കുളത്തൂപ്പുഴ വില്ലേജ്, തിങ്കള്‍ക്കരിക്കം വില്ലേജ് എന്നിവ ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങുന്നു.
കര്‍ഷകരുടെ കൂട്ടായ്മയായ കേരള സംസ്ഥാന കര്‍ഷക സംഘടനയുടെ നേതൃത്വത്തിലാണ് (കെഎസ്കെഎസ്) സമരം ആരംഭിക്കുന്നത്. തങ്ങളുടെ കൃഷി ഭൂമി സംരക്ഷിക്കുവാന്‍ ഏത് സമരവും സ്വീകരിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ട വനത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച കല്ലാര്‍ എസ്റ്റേറ്റിന്റെ കുറെ ഭാഗങ്ങള്‍ ഒഴിവാക്കിയും കുളത്തൂപ്പുഴയിലെ രണ്ട് വില്ലേജില്‍പ്പെട്ട വാര്‍ഡുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തിയുമാണ് കരട് വിജ്ഞാപനം ഇറക്കിയത്.
1961 -ല്‍ നിര്‍മാണം തുടങ്ങി 1986 മെയ് 26 ന് കമ്മീഷന് ചെയ്ത തെന്മല അണക്കെട്ട് നിലവില്‍ വന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് അന്ന് വനമായിരുന്ന മേഖലയിലായിരുന്നു. സാംനഗര്‍ അമ്പതേക്കര്‍ മേഖലകളില്‍ ആയിരുന്നു ശ്രീലങ്കന്‍ അഭയാര്‍ഥികളെ താമസിപ്പിച്ചത്. മനുഷ്യരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ടായിരുന്നു പ്രദേശത്തെ ജനവാസ മേഖലയാക്കി മാറ്റിയെടുത്തത്. ഈ പ്രദേശങ്ങളാണ് കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 50 വര്‍ഷത്തെ പ്രദേശത്തെ ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ കുളത്തൂപ്പുഴ വില്ലേജിനെ ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ക്ക് ഒരു കാരണവും കാണാന്‍ കഴിയില്ലെന്ന് കര്‍ഷക സംഘടന പറയുന്നു. മഹാപ്രളയത്തിലും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയങ്ങളിലും ഈ പറയുന്ന വില്ലേജുകളില്‍ ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ കാരണം ആള്‍നാശമോ മറ്റു നാശങ്ങളോ ഉണ്ടായിട്ടില്ല. കല്ലടയാറിന്റെ ജലനിരപ്പ് ഉയരുമ്പോള്‍ നദിക്കരയില്‍ താമസിക്കുന്നവരെ രണ്ടോ മൂന്നോ ദിവസത്തേക്ക് ക്യാമ്പിലേക്ക് മാറ്റും.
ഈ പ്രദേശങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട അനധികൃത നിര്‍മാണങ്ങളോ അനധികൃത ക്വാറികളോ പ്രവര്‍ത്തിക്കുന്നില്ല. ഈ പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭം മൂലമുള്ള നാശനങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ വീട് വച്ച് കൃഷി ചെയ്തു ജീവിച്ചു പോരുന്നതും ആയിരക്കണക്കായ ആദിവാസികളും മറ്റുള്ളവരുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. കുളത്തൂപ്പുഴയില്‍ ചേര്‍ന്ന യോഗം കെഎസ്കെഎസ് ജില്ലാ സെക്രട്ടറി പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി .ജെ. സുരേഷ് ശര്‍മ അധ്യക്ഷത വഹിച്ചു. ഡാലി ശശികുമാര്‍, പി. വിജയമ്മ, വില്‍സണ്‍ വില്ലുമല, സി. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊല്ലം : കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹഹിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് മന്ത്രി ബിന്ദുകൃഷ്ണ. വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി അഞ്ചാലുംമൂട്ടില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജീവിതത്തിലെ പ്രതിസന്ധികളില്‍ ആത്മവിശ്വാസവും ധൈര്യവും കൈവിടരുതെന്നും കുട്ടികളുടെ ഏത് പ്രശ്നവും തന്നോട് നേരിട്ട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. പഠനത്തോടൊപ്പം വായന, എഴുത്ത്, ചിത്രരചന, സംഗീതം, നൃത്തം തുടങ്ങിയ കലാ-കായിക മേഖലകളിലും കുട്ടികള്‍ മുന്പന്തിയിലെത്തണം. കുട്ടികള്‍ താമസിക്കുന്ന വിവിധ ഹോമുകളിലെ പോരായ്മകളും അസൗകര്യങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ പരിഹരിക്കും. നേരിട്ട് കത്തെഴുതിയും അറിയിക്കാം. എല്ലാവര്ക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ഓണം ആശംസിച്ചാണ് മന്ത്രി മടങ്ങിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാ ദേവി, ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ്, സബ് ജഡ്ജ് രേഖ ലോറിയല്, സംസ്ഥാന ബാലാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടിജു റേചല്‍ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍ രഞ്ജിനി, കൗണ്‍സിലര്‍ എം എസ് ഗോപകുമാര്‍, ഡബ്ല്യൂ സി അംഗം സി . എബ്രഹാം എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
District News
പാരിപ്പള്ളി: അരനൂറ്റാണ്ട് കാലം മലയാള കഥാപ്രസംഗ കലയുടെ മികവുറ്റ സ്ത്രീ ശബ്ദമായിരുന്ന വെളിനെല്ലൂര്‍ വസന്തകുമാരിയെ വേള മാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമം കുടുംബം ആദരിച്ചു. അമ്മയുടെ മടിയിലിരുന്നു കെ.കെ. വാധ്യാരുടെ ഹരികഥ കേട്ട് ഈ രംഗത്തേക്ക് വന്നതും ഒന്‍പതാമത്തെ വയസില്‍ വെളിനെല്ലൂര്‍ ശ്രീരാമക്ഷേത്ര സന്നിധിയില്‍ ആദ്യകഥ പറഞ്ഞതും അവര്‍ അനുസ്മരിച്ചു. ഹൂഗ്ലിയുടെ തീരം, ഭൂലാന്ദേവി എന്നീ കഥകളിലെ പ്രസക്തഭാഗവും പാട്ടുകളും സ്നേഹാശ്രമത്തിലെ അച്ഛനമ്മമാര്‍ക്ക് വേണ്ടി അവര്‍ അവതരിപ്പിച്ചു.
സ്നേഹാശ്രമത്തിന്റെ സ്നേഹോപഹാരം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന് സമര്‍പ്പിച്ചു. സ്നേഹാശ്രമത്തിലെ പത്ത് ദിവസത്തെ ഓണാഘോഷം - സ്നേഹമുറ്റത്തൊരോണം വെളിനെല്ലൂര്‍ വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന് പ്രണവം മധു പുതിയ ഓണപ്പാട്ടുകള്‍ പാടി ഓണസന്ദേശം നല്കി.
സ്നേഹാശ്രമം സെക്രട്ടറി പി.എം. രാധാകൃഷ്ണന്, കെ.എം. രാജേന്ദ്രകുമാര്‍, ജി. രാമചന്ദ്രന്‍പിള്ള, ബി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊല്ലം: എന്‍എസ് സഹകരണ ആശുപത്രിയുടെ സാംസ്കാരിക വിഭാഗമായ എന്‍എസ് പബ്ലിക് ലൈബ്രറിയും എന്‍എസ് നഴ്സിംഗ് കോളജും സംയുക്തമായി 1967-ലെ ജ്ഞാനപീഠം പുരസ്കാര ജേതാവായ താരാശങ്കര്‍ ബന്ദോപാധ്യയുടെ ആരോഗ്യ നികേതനം നോവല്‍ ചർച്ച ചെയ്തു.
ഭാരതീയ ക്ലാസിക് ഭാവ ശില്പങ്ങളില് ഉന്നത സ്ഥാനം പുലര്ത്തുതാണീ നോവല്‍. രോഗം, ചികിത്സ, മൃത്യു തുടങ്ങി മനുഷ്യാവസ്ഥയുടെ വിവിധ തലങ്ങള്‍ ദാര്‍ശനിക കാഴ്ചപ്പാടോടെ ഈ കൃതി വിശകലനം ചെയ്യുന്നു.
ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കോൺഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ലൈബ്രറി പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ അധ്യക്ഷനായിരുന്നു.
സാഹിത്യകാരനും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ വള്ളിക്കാവ് മോഹന്‍ദാസ് പുസ്തകാവതരണം നടത്തി.
നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. സുരേഷ് സ്വാഗതവും ലൈബ്രറി സെക്രട്ടറി കൊട്ടിയം രാജേന്ദ്രന് ആമുഖാവതരണവും നടത്തി. എസ്എന്‍. കോളജ് അസിസ്റ്റന്റ് ് പ്രഫ. പി.ജെ. അര്‍ച്ചന, നഴ്സിംഗ് കോളജ് എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നീലിമ വിജയ്, ലക്ച്ചറര്‍ ആര്. ശരണ്യ, മാനേജര്‍ ശശിധരന്‍പിള്ള, ലൈബ്രേറിയന്‍ അനില്‍ ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനി നിബിന നിയാസ് നന്ദി പറഞ്ഞു.
District News
ശാസ്താംകോട്ട: വിബി-ജി റാം ജി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം തൊഴില്‍ നല്‍കുന്നതിന് പഞ്ചായത്തുകള്‍ പ്രാധാന്യം നല്‍കണമെന്ന് ഓംബുഡ്സ്മാന് ജി. കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ വിബി-ജി റാം ജി പദ്ധതി വിലയിരുത്തിയ ശേഷം പഞ്ചായത്ത് അധികൃതരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് തൊഴില്‍ നല്‍കുന്നതിന് പഞ്ചായത്തുകളില്‍ പ്രവൃത്തികള്‍ ഉണ്ടായിരിക്കണമെന്നും പദ്ധതി നിയമപ്രകാരം തൊഴിലാളികളുടെ അവകാശമാണെന്നും ഓംബുഡ്സ്മാന് പറഞ്ഞു.
കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് അധികൃതര്‍ക്ക് നിര്‍ദേശവും നല്കി. പഞ്ചായത്തിലെ വിബി-ജി റാം ജി തൊഴിലിടങ്ങളും ഓംബുഡ്സ്മാന് സന്ദര്‍ശിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്. ജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വൈ. രാജേഷ് ദാസ്, വിബി-ജി റാം ജി എന്‍ജിനിയര്‍ സൂര്യാ സുരേന്ദ്രന്, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
District News
എസ്പിസി ഓണം ത്രിദിന ക്യാമ്പ്
കൊട്ടിയം: നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്കൂള്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ 'ചിങ്ങപ്പൂപ്പൊലി' ഓണം ക്യാമ്പിന് തുടക്കമായി. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ് ജിനോക്കി എഡ്വേര്‍ഡ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപിക വൈ. ജൂഡിത്ത് ലത അധ്യക്ഷത വഹിച്ചു.
കൊല്ലം സിറ്റി എഡിഎന്‍ ഒ.ബി. രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. സബ് ഇന്‍സ്പെക്ടര്‍ വൈ. സാബു, പിടിഎ പ്രസിഡന്റ് പ്രിയ, അനില എന്നിവര്‍ പ്രസംഗിച്ചു.
കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ പ്രഭ ആന്‍ മേരി ചടങ്ങിന് നന്ദി പറഞ്ഞു. വ്യക്തിത്വ വികസനം, മാലിന്യ സംസ്കരണം, പ്രഥമ ശുശ്രൂഷ, റോഡ് വാക്ക്, 'വണ്‍ സ്കൂള്‍ വണ്‍ പ്രോജക്ട്' തുടങ്ങിയ വിവിധ വിഷയങ്ങളിലെ പരിശീലന പരിപാടികളും വൈവിധ്യമാര്‍ന്ന ഓണാഘോഷങ്ങളുമാണ് മൂന്ന് ദിവസത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊല്ലം കൈറ്റ് ക്ലബ്
കൊല്ലം: കൊല്ലം കൈറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്നിന് ഓണാഘോഷവും അംഗങ്ങള്‍ക്ക് ഓണക്കോടി വിതരണവും നടത്തും. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുമെന്ന് കൊല്ലം കൈറ്റ് ക്ലബ് പ്രസിഡന്റ് വടക്കേവിള ശശി അറിയിച്ചു.
താന്നി സിവിഎം എല്‍പി സ്കൂൾ
കൊല്ലം: താന്നി സിവിഎം എല്‍പി സ്കൂളും പ്രത്യാശതീരം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും ഓണക്കിറ്റുകളും അര്‍ഹരായ കുട്ടികള്‍ക്ക് ഓണക്കോടികളും കിടപ്പുരോഗികള്‍ക്ക് ഓണക്കൈനീട്ടവും വിതരണം ചെയ്തു.
ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വിഷ്ണു മോഹന്‍ എംഎല്എനിര്വഹിച്ചു. പഞ്ചായത്തംഗം മയ്യനാട് ആര്.എസ്. അബിന്‍, പ്രത്യാശതീരം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ബിജു സൈറസ്, സെക്രട്ടറി സാംസംഗ് ക്രിസ്റ്റഫര്‍, സ്കൂള്‍ മാനേജര്‍ ജെ. തുളസീധരന്‍, ദേവസം സെക്രട്ടറി സജീവ് എന്നിവര്‍ പങ്കെടുത്തു. സ്കൂള്‍ പ്രധാനാധ്യാപിക സുമം ഡി. ദാസ്, അധ്യാപകരായ താഹിറ ബീവി, പാര്‍വതി, ബിച്ചു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂൾ
കൊല്ലം: ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ ഓണാഘോഷം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗാത്മക രചനകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ 'ഓണത്തുടി' സ്കൂള്‍ ലീഡര്‍ സ്വാലിഹ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ലേഖ ബാബു അധ്യക്ഷയായി. എസ്എംസി ചെയര്മാന് മനോജ്, പിടിഎ വൈസ് പ്രസിഡന്റ് ഷൈനി, എംപിടിഎ പ്രസിഡന്റ് ലത, അന്നമ്മ എന്നിവര്‍ പ്രസംഗിച്ചു. പ്രധാന അധ്യാപിക ബേബി ചിത്ര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. അക്ബര്‍ നന്ദിയും പറഞ്ഞു.
കോര്പറേഷന് ഓഫിസ്
കൊല്ലം: കോര്പറേഷന് ഓഫീസിലെ ഓണാഘോഷം മേയര്‍ എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്കരുമാലില് ഡോ. ഉദയാ സുകുമാരന്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.എസ് ഗോപകുമാര്‍, വിന്‍സി ബൈജു, സദക്കത്ത് എ, ലൈലാകുമാരി, കുരുവിള ജോസഫ്, രാജശ്രീ, കോര്പ്പറേഷന് സെക്രട്ടറി ശ്രീകാന്ത്, കൗണ്‍സില്‍ അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാകായിക പരിപാടികള്‍, ഓണസദ്യ എന്നിവയും നടന്നു.
District News
കുറ്റിച്ചൽ: ഹോട്ടലിൽ വിൽപ്പനയ്ക്കായി എത്തിച്ച ഇരുതലമൂരിയുമായി നാലുപേർ പരുത്തിപ്പള്ളി വനംവകുപ്പിന്റെ പിടിയിലായി.
നെയ്യാറ്റിൻകര ടി.ബി. ജം ഗ്ഷനിലെ നെയ്യാർ റസിഡൻസി ഹോട്ടലിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വനം ഇന്റലിജൻസിനും വന്യജീവി കുറ്റകൃത്യനിയന്ത്രണ ബ്യൂറോയ്ക്കും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളി ആരുംകടവ് താനത്ത് ഹൗസിൽ സുദർശനൻ, കാട്ടാക്കട ഊരൂട്ടമ്പലം ഉദയഭവനിൽ കേശവകുമാർ, ലക്ഷദ്വീപ് ആന്ത്രോത്ത് പാട്ടക്കൽകാട് പി.കെ. അൻവർ, മാരായമുട്ടം മരുതുംതരൂർ തേരടി തലയ്ക്കൽ രതീഷ് എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പ്രതികൾ വിൽപ്പനയ്ക്കായി ഹോട്ടലിൽ എത്തിച്ച ഇരുതലമൂരിക്ക് ഏകദേശം 143 സെന്റീമീറ്റർ നീളവും 4.51 കിലോഗ്രാം ഭാരവുമുണ്ടെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഇരുതലമൂരിയെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
കോയമ്പത്തൂരിൽനിന്ന് അഞ്ചുലക്ഷം രൂപയ്ക്കു വാങ്ങിയ ഇരുതലമൂരിയാണ് വിൽപ്പനയ് ക്കായി നെയ്യാറ്റിൻകരയിലെത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. തമിഴ് നാട്ടിൽനിന്നാണ് ഇവ ലഭിച്ചതെന്നും പ്രതികൾ അന്വേഷണ സംഘത്തോടു വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ സുദർശനന് വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട മുൻ കേസിലും പങ്കുണ്ടെന്നു വനംവകുപ്പ് അറിയിച്ചു. പാലോട് റേഞ്ചിൽ 2024-ൽ രജിസ്റ്റർ ചെയ്ത സമാന കേസിൽ ഒന്നാം പ്രതിയായിരുന്നു സുദർശനൻ. നിലവിലെ കേസിൽ കോയമ്പത്തൂരിൽനിന്ന് ഇരുതലമൂരിയെ എത്തിച്ചത് സുദർശനനാണെന്നാണ് അന്വേഷണത്തിലെ പ്രാഥമിക വിവരം.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ഇരുതലമൂരിയെ എത്തിച്ചതിന്റെ ഉറവിടവും ഇടപാടിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, എസ്എഫ്ഒമാരായ ജിജിമോൻ, രാഹുൽ സിംഗ്, ബിഎഫ്ഒമാരായ രമ്യ, കാവ്യ, രാജേഷ്, പി. സുരേന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
District News
കുറ്റിച്ചൽ : മാൻകൊമ്പും കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ചുപേരെ പരുത്തിപ്പള്ളി വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര അറക്കുന്ന് ഭാഗത്തെ ലൂണാ ജ്യൂസ് ഷോപ്പിൽവച്ച് വന്യജീവി അവശിഷ്ടങ്ങൾ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു.
നെയ്യാറ്റിൻകര അരുവിപ്പുറം ഇരുമ്പിൽ എസ്.എസ്. ഭവനിൽ ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറ വീട്ടിൽ ജയൻ (57), എറണാകുളം വടുതല ബ്രിഡ്ജ് റോഡ് വലിയതറ വീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടി വീട്ടിൽ പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി അയന വിഹാറിൽ ഷിജുലാൽ (42) എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പിന്റെ ചോദ്യം ചെയ്യലിൽ കുറുക്കന്റെ രോമം ആഭിചാരക്രിയകൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വന്യജീവി അവശിഷ്ടങ്ങളുടെ ഉറവിടം, ഇവ വിൽക്കാൻ ശ്രമിച്ചതിനു പിന്നിലെ ലക്ഷ്യം, കൂടുതൽ ആളുകൾക്ക് ഇതുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വനംവകുപ്പ് അന്വേഷണം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ ജിംഷിൻ നെയ്യാറ്റിൻകര നഗരസഭയിലെ ഇരുമ്പിൽ വാർഡിലെ യുഡിഎഫ് കൗൺസിലർ വി.എസ്. പ്രവണ്യയു ടെ ഭർത്താവാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
റേഞ്ച് ഓഫീസർ വിപിൻ വി. ചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, എസ്എഫ്ഒ രാഹുൽ സിംഗ്, ജിജിമോൻ, ബിഎഫ്ഒമാരായ മായ, രമ്യ, സുകന്യ, കാവ്യ, രാജേഷ്, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ വനം കോടതിയിൽ ഹാജരാക്കി.
District News
നേമം: എൻഎസ്എസ് തിരുവനന്തപുരം താലുക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. സാമ്പത്തികമായി പിന്നോക്കും നിൽക്കുന്ന 1500 കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. മന്ത്രി കെ. മുരളീധരൻ വിതരണോ ദ്ഘാടനം നിർവഹിച്ചു. താലൂക്ക് യുണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ അധ്യക്ഷതവഹിച്ചു. \
വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, യൂണിയൻ സെക്രട്ടറി വിജൂ വി. നായർ, എം.വിനോദ് കുമാർ, കെ. വിജയകുമാരൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എം. ഈശ്വരി അമ്മ, എൻഎസ്എസ് ഇൻസ്പെക്ടർ ആർ മനോജ് എന്നിവർ പങ്കെടുത്തു.
District News
നേമം: ഓണക്കാലമെത്തിയാല്‍ ഊഞ്ഞാലുകള്ക്കും പ്രധാന്യമേറെയാണ്. ഇന്നു പഴയ തലമുറ പറഞ്ഞുകൊടുക്കുന്ന ഓണക്കാലസ്മൃതികളില് മാത്രമായി കുട്ടികള്‍ക്ക് ഊഞ്ഞാല്... പണ്ട് ഓണം പടിവാതിക്കലെത്തിയാലുടന് വീടുകളില്‍ ഊഞ്ഞാലിടും, കുട്ടികള്‍ക്ക് മത്സരിച്ച് ആടാനും പാടാനുമായി. ഇന്നത്തെ തലമുറ പേരിനെങ്കിലും ഊഞ്ഞാലാടുന്നതു കോളേജുകളിലും സ്കൂളുകളിലും തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങള്‍ക്കു മാറ്റു കൂട്ടാന്‍ വേണ്ടി മാത്രമാണെന്നതാണ് സത്യം.
പഴയക്കാലത്ത് ചിങ്ങം പിറന്നാലുടന്‍ ഓണത്തിന്റെ വരവറിയിച്ചു തൊടിയിലെ നാട്ടുമാവ്, പ്ലാവ്, പറങ്കിമാവ് തുടങ്ങിയവയുടെ ചില്ലയിൽ ഊ ഞ്ഞാലിടും. ഊഞ്ഞാലുമായി ബന്ധപ്പെട്ട് പണ്ടു കാലത്ത് ധാരാളം പാട്ടുകളും മത്സരങ്ങളും ഉണ്ടായിരുന്നു. ഊഞ്ഞാലിലിരുന്ന് ഏറ്റവും കൂടുതല്‍ സമയം ആടി പറക്കുക, ഏറ്റവും ഉയരത്തിലെത്തി ഇലതൊട്ടുവരിക തുടങ്ങിയവ അവ യിൽ ചിലതുമാത്രം.
ഓണപ്പാട്ടുകള്‍ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മയാണ്. മുമ്പ് ഊഞ്ഞാലിടാന്‍ കയറിനു പുറമെ ഒരിക്കലും പൊട്ടാത്ത പലതരം വള്ളികളുപയോഗിച്ചിരുന്നു. ഇന്നു നാട്ടിന് പുറങ്ങളിലെ അപൂര്‍വം ചില വീടുകളില്‍ മാത്രമാണ് ഓണത്തിന് ഊഞ്ഞാലുകള്‍ കാണാന്‍ കഴിയുക. പറമ്പില്‍നിന്നും മരങ്ങള്‍ വെട്ടിമാറ്റി മണ്ണായ മണ്ണിലെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങളുയര്‍ന്നപ്പോള്‍ വീട്ടുമുറ്റത്തുനിന്നും ഊഞ്ഞാലും പടിയിറങ്ങി. നഗരത്തിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെപ്പോഴും ആടാന്‍ പ്ലാസ്റ്റിക് ചരടില്‍ കൂട്ടിയിണക്കിയ ഊഞ്ഞാലുകള്‍ ലഭ്യമാണെങ്കിലും വീട്ടുപറമ്പില്‍ ഓണക്കാലത്ത് മരചില്ലയില്‍ കെട്ടിയാടുന്ന ഊഞ്ഞാലിന്റെ അനുഭവം അതിനു പകര്‍ന്ന് നല്കാന് കഴിയില്ല.
District News
പേരൂര്‍ക്കട: പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടത്തി. പോലീസ് ബാന്‍ഡ് യൂണിറ്റിലേക്ക് നിയമനം നേടിയ ആദ്യബാച്ചിലെ 126 കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡാണ് നടത്തിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിച്ചു.
സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും കടമയാണെന്നും അതു നിറവേറ്റുന്നതില്‍ പോലീസ് ബാന്‍ഡിലെ അംഗങ്ങള്‍ ആത്മാര്‍ത്ഥതയുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അശ്വാരൂഢ സേനയിലേയ്ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിളും പാസിംഗ് ഔട്ടില്‍ പങ്കെടുത്തു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് മന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
District News
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കെന്ന പേരിൽ മറൈൻ എൻഫോഴ്സ്മെന്റനായി രണ്ടാഴ്ച മുൻപ് എത്തിച്ച കണ്ടം ചെയ്യാറായ പഴഞ്ചൻ വാടക ബോട്ടും രാത്രിയിലെ പട്രോളിംഗിനിടയിൽ പണിമുടക്കി.
കടലിൽ മണിക്കൂറുകളോളം നിയന്ത്രണം തെറ്റി ഒഴുകിയ ബോട്ടിനെയും ജീവനക്കാരെയും രക്ഷിക്കാൻ നീണ്ടകരയിൽനിന്ന് തീരദേശ പോലീസിന്റെ ബോട്ട് വേണ്ടി വന്നു. വെള്ളിയാഴ്ച വൈകുന്നേരം വിഴിഞ്ഞത്തുനിന്ന് വർക്കലയിലേക്ക് പട്രോളിംഗിനുപോയ ബോട്ട് മടങ്ങിവരുന്നതിനിടയിൽ തുമ്പ ഭാഗത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എൻജിനും ഓയിൽ ടാങ്കിന്റെ വാൽവിനും കേടുവന്ന ബോട്ട് മുന്നോട്ട് പോകാനാകാതെ നിശ്ചലമായി. ആങ്കർ ചെയ്തെങ്കിലും ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം നിയന്ത്രണം തെറ്റിയ ബോട്ട് ലക്ഷ്യമില്ലാതെ ഒഴുകാൻ തുടങ്ങിയത് ജീവനക്കാരെയും പേടിയിലാഴ്ത്തി.
ഒടുവിൽ ഉന്നതർ ഇടപെട്ട് തീരദേശപോലീസിന്റെ ബോട്ടെത്തിച്ചു കെട്ടിവലിച്ചു നീണ്ട കരക്കുകൊണ്ടുപോയി. വള്ളത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് എത്തിക്കുന്നതിനിടയിൽ ക്ഷീണം അനുഭവപ്പെട്ട ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രോളിംഗ് നിരോധന കാലത്ത് വാടകയ്ക്ക് എടുത്തിരുന്ന വാടക ബോട്ടിന്റെ കരാർ കാലാവധി കഴിഞ്ഞതു പരിഗണിച്ചാണ് മറ്റൊരു വാടകബോട്ട് വിഴിഞ്ഞത്ത് എത്തിച്ചത്.
ഏറെ കാലപ്പഴക്കംചെന്ന ബോട്ടിനെക്കുറിച്ച് പരാതി ഉയർന്നിരുന്നു. കണ്ടം ചെയ്യാൻ പാകത്തിലായ രക്ഷാബോട്ടു നിയന്ത്രിക്കാൻ കരാറുകാരൻ നിയമിച്ചിരുന്നത് പ്രായംചെന്ന ആരോഗ്യപ്രശ്നമുള്ളവരെയായി രുന്നു. കടൽക്ഷോഭത്തിൽപ്പെട്ട ബോട്ടിനെ നിയന്ത്രിക്കാനാകാതെ ഇവർ കുഴങ്ങിയതായും ജീവനക്കാർ പറയുന്നു. ഈമാസം തുടക്കത്തിൽ കടലിൽ അകപ്പെട്ട മൂന്നു മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനു മതിയായ സംവിധാനമില്ലെന്ന പേര് ദോഷത്തിനിടയിലാണ് ഈ പുതിയസംഭവം.
District News
വട്ടിയൂര്‍ക്കാവ്: ചുവടു ദ്രവിച്ചുനിന്ന കൂറ്റന്‍ തേക്കുമരം ടൂറിസ്റ്റ് ബസിനുമുകളില്‍ വീണ് വിന്‍ഡ് ഗ്ലാസുകള്‍ തകര്‍ന്നു. വട്ടിയൂര്‍ക്കാവ് സ്വദേശി അജു സെല്വാനോസിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസിനു മുകളിലേക്കാണ് തേക്കുമരം മറിഞ്ഞുവീണത്.
മലമുകള്‍ ഭാഗത്തായിരുന്നു സംഭവം. മൂന്നുവര്‍ഷം മാത്രം പഴക്കമുള്ള ബസ് തേക്കുമരത്തിനടുത്തായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. തേക്കുമരം വീണതോടെ ഇതിനു സമീപത്തുകൂടി പോയി ഇലക്ട്രിക് ലൈനുകള്‍കൂടി മുറിഞ്ഞുമാറി ബസിനു മുകളിലേക്കു വീണു. സമീപത്തെങ്ങും ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. വിവരമറിഞ്ഞു കെഎസ്ഇബി കാച്ചാണി സെക്ഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തി വൈദ്യുതബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സേനാംഗങ്ങളെത്തിയാണ് മരത്തിനന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കിയത്. കേടായ ഇലക്ട്രിക് ലൈന്‍ പിന്നീട് പുനഃസ്ഥാപിച്ചു.
District News
കഴക്കൂട്ടം : നഗരസഭയുടെ വിവിധ വാർഡുകളിൽ തെരുവു നായ ശല്യം രൂക്ഷമാകുന്നു.
പാങ്ങപ്പാറ, കാര്യവട്ടം പ്രദേശത്ത് ഓരോ ദിവസവും തെരുവുനായകളുടെ എണ്ണം വർധിക്കുകയാണ്. സ്കൂൾ കുട്ടികളെയും പ്രായമായവരെയുമാണ് നായകൾ കൂടുതലും ആക്രമിക്കാൻ ശ്രമിക്കുന്നത്. നായകൾ കൂട്ടത്തോടെ നിൽക്കുന്നതുകണ്ട് കുട്ടികൾ ഓടുന്നതും വീണു പരിക്കേൽക്കുന്നതും സാധാരണസംഭവമാണ്.
തെരുവുനായ ശല്യത്തിനെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞ കോർപറേഷൻ ഈ വാർഡുകളിലേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴക്കൂട്ടം ചന്തവിള, സൈനിക സ്കൂൾ ഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞയാഴ്ചയാണു സൈനിക സ്കൂളിൽ സുരക്ഷാ മേഖലയിൽ കാമ്പസിൽ നിന്നിരുന്ന മൂന്നു കുട്ടികളെ നായ കടിച്ചത്. കഴക്കൂട്ടം വാർഡിൽ പോലീസ് സ്റ്റേഷനു സമീപവും നായയുടെ അക്രമണത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടു പേർക്കു കടിയേറ്റിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിലാണ്.
തെരുവു നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോർപറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
നെയ്യാറ്റിന്‍കര: ഓണത്തെ വരവേറ്റ് താലൂക്കില്‍ പലയിടത്തും ഓണച്ചന്തകള്‍ക്ക് തുടക്കമായി. നെയ്യാറ്റിന്‍കര നഗരസഭയിലെ പെരുന്പഴുതൂര്‍ കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗിരീഷ് കുമാര്‍, നഗരസഭ കൗൺസിലർ സുപ്രിയ മഹേഷ്, കോൺഗ്രസ് നഗരസഭ ബ്ലോക്ക് കൺവീനർ മാമ്പഴക്കര രാജശേഖരൻനായർ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കാർഷിക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അതിയന്നൂര്‍ കൃഷി ഭവനില്‍ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രമീള ഉദ്ഘാടനം ചെയ്തു.
ഓണച്ചന്ത 25ന് സമാപിക്കുമെന്ന് കൃഷി ഓഫീസര്‍ ഡോ. എസ്.ആര് കാവ്യ അറിയിച്ചു. നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്തയുടെ ഉദ് ഘാടനം എന്‍. ശക്തന് എംഎല്‍എ നിര്‍വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് എം. പൊന്നയ്യന്‍ അധ്യക്ഷനായി.
District News
വെള്ളറട: ഓണത്തോടനുബന്ധിച്ച് എക്സൈസ്, ആരോഗ്യം, പോലീസ് വകുപ്പുകളും പഞ്ചായത്തും സംയുക്തമായി ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ടു പ്രത്യേക പരിശോധനകള്‍ നടത്തി. വെള്ളറട പഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരപ്രദേശങ്ങള്‍, പൊതുസ്ഥലങ്ങള്‍, ബേക്കറികള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ.
പരിശോധന ടീമില്‍ അമരവിള എക്സൈസ് റെയിഞ്ച് ടീമില്‍നിന്നും ഇന്‍സ്പെക്ടര്‍ ലതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിജിന് പ്രസാദ്, അനന്തു എന്നിവരും, ആരോഗ്യവകുപ്പില്‍ നിന്നും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ കാവേരി വര്‍മയുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരി കിഷോര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിന്ദു റാണി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജീവ് രാജന് പിള്ള, ശരണ്യ, പ്രഭാത് എന്നിവരും പോലീസ് വകുപ്പില്‍നിന്നും എഎസ്ഐ ജോസ്, പഞ്ചായത്തില്‍നിന്നും വിഷ്ണുനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
സ്കൂള്‍ പരിസരത്ത് 100 മീറ്റര്‍ പരിധിക്കകത്ത് വില്പന നടത്തിയിരുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ഫൈന്‍ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന ബേക്കറിയും ഭക്ഷണശാലയും അടപ്പിച്ചു. ഫൈന്‍ ഇനത്തില്‍ 27,400 രൂപ ഈടാക്കി.
District News
നെടുമങ്ങാട്: നഗരസഭയിൽ പാലിയേറ്റീവ് പരിചരണ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ സംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു. നഗരസഭയിൽ 688 പേരാണ് 42 വാർഡുകളിലായി സാന്ത്വന പരിചരണ ചികിത്സയിലുള്ളത്. ജി.ആർ. അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ആർ. ജയദേവൻ അധ്യക്ഷനായി.
വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം. ശ്രീകേഷ്, സി സാബു, ലിസി വിജയൻ, സബീനാബീവി, കൗൺസിലർമാരായ ജെ. കൃഷ്ണകുമാർ, ടി. അർജുനൻ, പി. ഹരികേശൻ നായർ, എസ്. ബിന്ദു, സി.എസ്.ശ്രീജ, എം.എസ്. ബിനു, കരിപ്പൂർ സുരേഷ്, അസീലാബീവി, ടി. ലളിത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ വി. സുമി, പൂവത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഡോ. ഐഷാ മുംതാസ്, പാലിയേറ്റീവ് വിഭാഗം ഡോ. അൻസർ, നഗരസഭാ സെക്രട്ടറി ആർ. കുമാർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.എസ്. ബിജു സ്വാഗതവും നഗരസഭ ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ നന്ദി പറഞ്ഞു.
District News
പാറശാല: ഓണാഘോഷത്തിനു മുഴുവന്‍ കുട്ടികള്‍ക്കും ഓണക്കോടി വാങ്ങി നല്കി കൊടവിളാകം ഗവ. എല്‍പി സ്കൂള്‍ പിടിഎയും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും ചരിത്രം കുറിച്ചു. ഓണാഘോഷങ്ങളുടെയും ഓണക്കോടിയുടെയും വിതരണം പാറശാല പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍വിള സുരേന്ദ്രന് നിര്‍വഹിച്ചു.പ്രധാനാധ്യാപിക പ്രദീപകുമാരി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. താര, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ വിഷ്ണു, എസ്എംസി ചെയര്മാന് ടി. കുമാര്‍, അക്ഷരം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് രാജന്, രക്ഷാധികാരി വിജയകുമാര്‍, അധ്യാപകരായ അനില്‍കുമാര്‍, വിജയകുമാര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടിലെ വൃദ്ധ മാതാക്കള്‍ക്കും ഓണക്കോടി വിതരണം ചെയ്തു. ഇക്കൊല്ലം മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ പൂര്‍വവിദ്യാര്‍ഥി ബാബുവിനെയും കുട്ടികള്‍ക്കുവേണ്ടി കഥാപുസ്തകം പുറത്തിറക്കിയ സ്കൂളിലെ അധ്യാപിക ഡെയ്സിയെയും ചടങ്ങില്‍ ആദരിച്ചു.
District News
ആറ്റിങ്ങൽ: വ്യത്യസ്ത പരിപാടികളുടെ വിദ്യാലയങ്ങളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഊഞ്ഞാലാടിയും പൂക്കളമൊരുക്കിയും മാവേലിയുടെ വേഷംധരിച്ചും ഓണപ്പാട്ടുകൾ പാടിയുമാണു വിദ്യാലയങ്ങളിൽ ഓണാഘോഷങ്ങൾ നടന്നത്.
നാവായിക്കുളം ഡീസന്റ്മുക്ക് കെസിഎംഎൽപി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷത്തിൽ കുട്ടികളെല്ലാം കേരളീയ വേഷത്തിൽ അണിഞ്ഞൊരുങ്ങി. അത്തപ്പൂക്കള മത്സരത്തോടെ തുടക്കം കുറിച്ച ആഘോഷങ്ങളിൽ വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. മെഗാ തിരുവാതിരയും നടന്നു. വാർഡ് മെമ്പർമാരായ ഇ.ജലാൽ, ജി. വിജിൻ, സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി, പ്രഥമധ്യാപിക ടി.വി. ജയശ്രി എന്നിവർ പങ്കെടുത്തു.
നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ മലയാളം അധ്യാപകൻ എസ്.ജി. സുൽജിത്ത് മാവേലി വേഷത്തിലെത്തി. എച്ച്.എം. അനിൽകുമാർ, പ്രിൻസിപ്പൽ ശ്രീകുമാർ, പിടിഎ പ്രസിഡന്റ് ഗാന്ധിലാൽ, എസ്എംസി ചെയർമാൻ നാസിം തുടങ്ങിയവർ പങ്കെടുത്തു.
മടവൂർ ഗവ. എൽപിഎസിൽ മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഹസീന, വൈസ് പ്രസിഡന്റ് അഫ്സൽ, വാർഡ് മെമ്പർ അജിത് കുമാർ, പിടിഎ പ്രസിഡന്റ് രോഹിണി, എസ്എംസി ചെയർമാൻ ലാലു തുടങ്ങിയവർ ആ ഘോഷത്തിൽ പങ്കെടുത്തു.
ആലംകോട് ഗവ. എൽപിഎസിലെ ഓണാഘോഷം എസ്എംസി ചെയർമാൻ ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക നസീഹ ബീഗം സ്വാഗതം പറഞ്ഞു. മെഗാ തിരുവാതിര, അത്തപ്പൂക്കളം, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, നാടൻ കളികൾ, അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ഉള്ള വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവ നടന്നു. വാർഡ് കൗൺസിലർ ലാലി, സ്കൂൾ വികസന സമിതി അംഗങ്ങൾ, എസ്എംസി - പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആറ്റിങ്ങൽ: നഗരസഭ ഓണാഘോഷത്തിന്റെ ഭാഗമായി പായസമേള സംഘടിപ്പിച്ചു. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളായ 20 പേർ മത്സരത്തിൽ പങ്കെടുത്തു. കാരറ്റ്, ഏത്തപ്പഴം, ചേന, ഡ്രാഗൺ ഫ്രൂട്ട്, ഈത്തപ്പഴം, അരി, പപ്പയ്ക്ക, പൈനാപ്പിൽ, ചേമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് മത്സരാർഥികൾ പായസം തയാറാക്കി. നാഗശ്രീ അയൽക്കൂട്ടം ഒന്നാം സ്ഥാനം നേടി.
മത്സരം കാണാനെത്തിയവർക്കായി നഗരസഭയുടെ വക പാൽപ്പായസവും ഒരുക്കിയിരുന്നു. പാൽപായസം വിതരണം ചെയ്ത് നഗരസഭ ചെയർമാൻ എം. പ്രദീപ് ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സിഡിഎസ് ചെയർപേഴ്സൺ ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.
നെയ്യാറ്റിന്‍കര: മഹിളാ കോണ്‍ഗ്രസ് നെയ്യാറ്റിന്‍കരയിൽ സംഘടിപ്പിച്ച ഓണാഘോഷം കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ വത്സലന്‍, ജെ. ജോസ് ഫ്രാങ്ക്ളിന്, അഡ്വ. കെ. വിനോദ് സെന്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, ആര്.ഒ. അരുണ്‍, എസ്. ഉഷാകുമാരി, സുമകുമാരി, അഡ്വ. എല്‍.എസ്. ഷീല, ടി.കെ. തുഷാര, പുഷ്പലീല എന്നിവര്‍ പങ്കെടുത്തു.
ബാലരാമപുരം ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ആര്‍പ്പോ 2026 ഓണാഘോഷം സംഘടിപ്പിച്ചു. ബിആര്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 101 ഭിന്നശേഷി കുട്ടികള്‍ക്ക് ഓണക്കിറ്റുകള്‍ സമ്മാനിച്ചു.
നെയ്യാറ്റിൻകര ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഓണക്കോടി വിതരണം ചെയ്തു. എംപ്ലോയ്മെന്റ് വകുപ്പിൽനിന്നും വിരമിച്ചവരുടെ കൂട്ടായ്മ "ഇട'ത്തിന്റെ ആഭി മുഖ്യത്തിൽ ഓണാഘോഷം നടത്തി. പൂക്കളം ഒരുക്കല്‍, കലാപരിപാടികള്‍ എന്നിവും അരങ്ങേറി.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇന്‍ഡസ്ട്രീസ് സെല്‍ നെയ്യാറ്റിന്‍കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണം പൊന്നോണം 24ന് പെരുന്പഴുതൂര്‍ സര്‍വീസ് സഹ. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം മൂന്നിനു ചേരുന്ന യോഗം എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സെല്‍ ബ്ലോക്ക് ചെയര്മാന് വടകോട് അജി അധ്യക്ഷനാകും. എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍, സെല്‍ ജില്ലാ ചെയര്മാന് തോംസണ്‍ ലോറന്‍സ്, എം.ആര്. ബൈജു എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
പാറശാല: ജില്ലാ പഞ്ചായത്തും കേരളസംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷനും സംയുക്തമായി കൊറ്റാമത്ത് നടത്തുന്ന സാഫല്യം കെയര്‍ ഹോമില്‍ ഓണാഘോഷവും ഓണക്കോടി വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായാദേവി അധ്യക്ഷത വഹിച്ചു. ഭിന്നശേഷി ക്ഷേമ കോര്പറേഷന് എം.ഡി. മൊയ്തീന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വിജയരാജി, ആദര്‍ശ്, സുരേഷ് ബാബു, അഡ്വ. ബെന്‍ ഡാര്വിന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിജയകുമാര്‍, പ്രൊജക്ട് മാനേജര്‍ സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര: ബാലരാമപുരം പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനും കുടുംബശ്രീ ഓണം വിപണമേളയ്ക്കും തിരി തെളിഞ്ഞു. ബാലരാമപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ ഓണാഘോഷവും വിപണന മേളയും അഡ്വ. എം. വിന്‍സന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീല അധ്യക്ഷയായി. മേള 25ന് സമാപിക്കും.
നെടുമങ്ങാട്: സെന്റ് ജോൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഓണാഘോഷം "ആരവം" സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജ് ഡയറക്ടർ ജോസ് കിഴക്കേടത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് ഹോസ്പിറ്റലും സെന്റ് ജോൺസ് പബ്ലിക് സ്കൂളും, ആശാഭവനും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. അത്തപ്പൂക്കള മത്സരം, ഓണക്കളികൾ, ഓണപ്പാട് മത്സരം, തിരുവാതിക്കളി മത്സരം എന്നിവയുമുണ്ടായിരുന്നു.
നെടുമങ്ങാട്: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണാഘോഷ വിളംബരം ജാഥ പൂക്കാലം വരവായി നെടുമങ്ങാട് കച്ചേരി നടയിൽ സ്വീകരണം നൽകി. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ അഡ്വ. ആർ. ജയദേവൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. വിളംബരം ജാഥയുടെ ഭാഗമായി കൈകൊട്ടികളിയും വനിതകളുടെ ശിങ്കാരിമേളം വിവിധ കലാപരിപാടികളും അണിയിച്ചൊരുക്കി. നെടുമങ്ങാട് ആർടിഒ കെ.പി. ജയകുമാർ അധ്യക്ഷത വഹിച്ചു. ടി. അർജുനൻ. അഡ്വ. മഹേഷ് ചന്ദ്രൻ, മണ്ണൂർക്കോണം സജാദ്, പൂങ്കുമൂട് അജി, കരിപ്പൂർ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കുറവിലങ്ങാട്: ജസ്റ്റീസ് സൺഡേ ദിനാചരണത്തോടനുബന്ധിച്ച് പാലാ രൂപതാതല സമ്മേളനം ഇന്ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ നടക്കും. ഡിസിഎം എസ് രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 10.30ന് രൂപത ഫാമിലി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു കാടൻകാവിൽ സെമിനാറിന് നേതൃത്വം നൽകും. 11നു നടക്കുന്ന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഡിസിഎംഎസ് രൂപത പ്രസിഡന്റ് ബിനോയി ജോൺ അമ്പലംകട്ടയിൽ അധ്യക്ഷത വഹിക്കും .
രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണവും ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണവും നടത്തും.
ഡിസിഎംഎസ് സംസ്ഥാന ഡയറക്ടർ ജോസുകുട്ടി ഇടത്തിനകം, സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ്, രൂപത ഡയറക്ടർ ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത്, രൂപത സെക്രട്ടറി ബിന്ദു ആന്റണി, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് മുത്തനാട്ട്, പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, യൂണിറ്റ് പ്രസിഡന്റ് കെ.ഡി. ജോസഫ് എന്നിവർ പ്രസംഗിക്കും.
District News
വെള്ളൂർ: കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) ജീവനക്കാർക്ക് അർഹമായ ബോണസ് നൽകണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ടി.ആർ. രഘുനാഥും ജനറൽ സെക്രട്ടറി കെ.എസ്. സന്ദീപും ആവശ്യപ്പെട്ടു.
മികച്ച ഉത്പാദനവും വിറ്റുവരവും കൈവരിച്ച കമ്പനിയിൽ തൊഴിലാളികളുടെ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കാനാണ് മാനേജ്മെന്റും സർക്കാരും ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
സ്ഥാപനത്തിലെ 147 സ്ഥിരം തൊഴിലാളികളിൽ 90 ശതമാനത്തോളം പേരും പേയ്മെന്റ് ഓഫ് ബോണസ് ആക്ട് പ്രകാരം ആനുകൂല്യത്തിന് അർഹരാണ്. എന്നാൽ ഒരു മാസത്തെ ശമ്പളത്തിന് അടുത്തുള്ള തുക നൽകുന്നതിന് പകരം തുച്ഛമായ തുക നൽകി പ്രശ്നം അവസാനിപ്പിക്കാനാണ് നീക്കം.
ബോണസ് ചർച്ചയിൽ പരമാവധി 10,500 രൂപ മാത്രമേ നൽകാൻ കഴിയൂവെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചതായി നേതാക്കൾ പറഞ്ഞു. നിയമാനുസൃതമായ ബോണസിന് പുറമേ അർഹതയില്ലാത്തവർക്ക് അതിൽ കുറയാത്ത തുക എക്സ്ഗ്രേഷ്യയായി നൽകാൻ വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ അധ്വാനം പരിഗണിച്ച് അർഹമായ ബോണസ് നൽകാൻ സർക്കാർ തയാറാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
District News
തലയോലപ്പറമ്പ്: നീർപ്പാറ ബധിര വിദ്യാലയത്തിലെ ഓണാഘോഷം ഹൃദ്യമായി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ കെ.വി. റെന്നിയുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവാതിര, സംഘ നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് കുട്ടികൾ ഓണാഘോഷത്തിന് ആവേശം പകർന്നു.
കെ. ബിനിമോൻ എംഎൽഎ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യ ൂസഫ്, വാർഡ് മെംബർ ടി.എസ്. സുമി, ഫാ. ജോൺ തോട്ടുപുറം തുടങ്ങിയവർ കുട്ടികൾക്കൊപ്പം ഓണസദ്യയും കഴിച്ച് കലാപരിപാടികൾ ആസ്വദിച്ചാണ് മടങ്ങിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനി പരിപാടികൾക്ക് നേതൃത്വം നൽകി.
District News
കുറുപ്പന്തറ: മാഞ്ഞൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ 2025-26 വര്‍ഷം പാല് നല്കിയ കര്‍ഷകര്‍ക്ക് ഓണം പ്രമാണിച്ച് ലിറ്റര്‍ ഒന്നിന് 50 പൈസ പ്രകാരം അധികവില വിതരണം ചെയ്തു.
സംഘം വൈസ് പ്രസിഡന്റ് ബിജു ജോസ് ഓരത്തേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് ജോസ് ജേക്കബ് ഏറ്റവും കൂടുതല്‍ പാല് അളന്ന ബിജുമോന് ജോസഫ് പാലയ്ക്കപറമ്പിന് അധികവില നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. സംഘത്തില്‍ പാല് അളന്ന കര്‍ഷകര്‍ക്ക് അധിക വിലയായും ജീവനക്കാരുടെ ബോണസായും സംഘം 3,45,000 രൂപയാണ് അനുവദിച്ചത്.
മികച്ച ക്ഷീരകര്‍ഷകനായി ജനറല്‍-ബിജുമോന് ജോസഫ് പാലയ്ക്കപറമ്പില്‍, വനിത- പൗളില്‍ ഗര്‍വാസീസ് ഇട്ടംപറമ്പില്‍, പട്ടികജാതി-ചെല്ലമ്മ ചിറപ്പുറം എന്നിവരെ മാഞ്ഞൂര്‍ ക്ഷീര വികസന ഓഫീസര്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.എം. രാജു, പൗളിന് ഗര്‍വാസീസ്, ഭരണസമിതിയംഗങ്ങളായ പി.എം. ജോര്‍ജ്, വി.വി. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
District News
കോതനല്ലൂര്‍: അമലഗിരി ബികെ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ തുടക്കമായി.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബികെ കോളജ് പ്രിന്‍സിപ്പൽ ഡോ. ജീനിത വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. കുര്യന് കാലായില്‍, കോളജ് അഡ്മിനിസ്ടേറ്റര്‍ സിസ്റ്റര്‍ മേഴ്സി, വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ മഞ്ജു ജേക്കബ്, പഞ്ചായത്തംഗങ്ങളായ കെ.ബി. രാജേഷ്, ഡെസ്ലി ജോര്‍ജ്, ഹെഡ്മാസ്റ്റര് പി.എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
District News
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെഎസ്ഇബി കുറുപ്പന്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കോതനല്ലൂര്‍ ഗാര്വാസിസ് ആന്‍ഡ് പ്രോത്താസിസ് ചര്‍ച്ച് ബില്‍ഡിംഗിലേക്ക് പ്രവര്‍ത്തനം മാറ്റി.
കോതനല്ലൂര്‍ എസ്ബിഐയുടെ മുകളിലത്തെ നിലയില്‍ സ്ഥിരം സംവിധാനമായിട്ടാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം കാഷ് കൗണ്ടര്‍ സംവിധാനം കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്.
വൈദ്യുതി ബില്‍ അടയ്ക്കുന്നതിനും മറ്റ് വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ക്കുമായി നാളെ മുതല്‍ ഉപഭോക്താക്കള്‍ ഈ ഓഫീസിലാണ് എത്തേണ്ടതെന്ന് കെഎസ്ഇബി കുറുപ്പന്തറ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
District News
കടുത്തുരുത്തി: കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി കൃഷിഭവനില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഓണച്ചന്തയിലെ ആദ്യ വില്പന മന്ത്രിക്ക് പച്ചക്കറികള്‍ നല്കി കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് വെട്ടിക്കത്തടത്തില്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസ് പുത്തന്‍കാലാ, മിനി ബാബു, മിനിമോള്‍ ടോമി, ധന്യ വേണുഗോപാല്‍, ലൈസമ്മ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്, പഞ്ചായത്തംഗം ടോമി മാത്യു പ്രാലടിയില്‍, പ്രിന്‍സിപ്പൽ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ബിനു തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ആര്. സ്വപ്ന, കൃഷി ഓഫീസര്‍ രേഷ്മ എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചാണ് 25 വരെ ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പ് നേരിട്ട് 79 കര്‍ഷകചന്തകളും ഹോര്‍ട്ടികോര്‍പ്പ് വഴി 41 വിപണികളും വിഎഫ്സികെ വഴി 16 വിപണികളും ജില്ലയില്‍ പ്രവര്‍ത്തിപ്പിക്കും.
പൊതുവിപണിയിലെ മൊത്തവ്യാപാരവിലയേക്കാള് 10 ശതമാനം അധികം നല്കി കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് വില്പനയ്ക്കെത്തിക്കുന്നത്. ഓണവിപണിയില്‍ പൊതുവിപണിയിലെ ചില്ലറ വില്പനവിലയേക്കാള് 30 ശതമാനംവരെ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്.
District News
വൈക്കം: വൈക്കം നഗരസഭാ ഓണാഘോഷം "തകർത്തോണം' അക്ഷരാർഥത്തിൽ തട്ടുപൊളിപ്പനായി. നഗരസഭാ കാര്യാലയത്തിനു മുന്നിൽ വർണപ്പകിട്ടേറിയ പൂക്കളം തീർത്ത് തുടങ്ങിയ ഓണാഘോഷം നഗരസഭാ വനിതാ കൗൺസിലർമാരുടെ തിരുവാതിര, ജീവനക്കാരുടെ നാടൻപാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെ നടന്നു.
ഉച്ചയ്ക്കുശേഷം കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്ത വടംവലിയോടെയാണ് ഓണാഘോഷത്തിന് സമാപനമായത്. നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കുമൊപ്പം ഓണസദ്യ കഴിച്ച കെ. ബിനിമോൻ എംഎൽഎയും നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തറും വൈക്കം നിവാസികൾക്ക് ഹൃദ്യമായ ഓണാശംസകളും നേർന്നു.