അങ്കണവാടി ജീവനക്കാരുടെ പെന്ഷന് ഇരട്ടിയാക്കി
Wednesday, December 11, 2019 12:29 AM IST
തിരുവനന്തപുരം: വനിത- ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്ഷന് തുക വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്ഷന് തുക 1000ത്തില്‍ നിന്നു 2,000 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്ഷന് തുക 600 ല്‍ നിന്ന് 1,200 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
വര്‍ധിപ്പിച്ച പെന്‍ഷനാവശ്യമായ തുക അങ്കണവാടി വര്‍ക്കേഴ്സ് ആൻഡ് ഹെല്‍പ്പേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ക്ഷേമനിധിയില്‍നിന്നു കണ്ടെത്താന്‍ ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.