നെല്ലിന്‍റെ താങ്ങുവില : കേരളത്തിലെ കർഷകർക്കു പ്രയോജനപ്പെടാൻ സംസ്ഥാന സർക്കാർ കനിയണം
നെല്ലിന്‍റെ താങ്ങുവില : കേരളത്തിലെ കർഷകർക്കു പ്രയോജനപ്പെടാൻ സംസ്ഥാന സർക്കാർ കനിയണം
Thursday, June 20, 2024 2:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ലെ കേ​​​ന്ദ്രവി​​​ഹി​​​തം വർധി​​​പ്പി​​​ക്കു​​​ന്പോ​​​ൾ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി സം​​​സ്ഥാ​​​ന വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ൽ​​​ക൪​​​ഷ​​​ക​​​ന് വ൪​​​ധ​​​ന​​​യു​​​ടെ ഗു​​​ണം ല​​​ഭി​​​ക്കി​​​ല്ല. നെ​​​ല്ലി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല​​​യി​​​ലെ സം​​​സ്ഥാ​​​ന വി​​​ഹി​​​തം ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വ൪​​​ധി​​​പ്പി​​​ച്ചാ​​​ലേ കേ​​​ര​​​ള​​​ത്തി​​​ലെ ക൪​​​ഷ​​​ക​​​ന് പി​​​ടി​​​ച്ചുനി​​​ൽ​​​ക്കാ​​​നെ​​​ങ്കി​​​ലും സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം കേ​​​ന്ദ്രം, നെ​​​ല്ലി​​​ന്‍റെ കേ​​​ന്ദ്ര വി​​​ഹി​​​തം വ൪​​​ധി​​​പ്പി​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ളം ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത് നെ​​​ൽ​​​ക൪​​​ഷ​​​ക​​​ന് ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് സ​​​മ്മാ​​​നി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് സം​​​ഭ​​​രി​​​ക്കു​​​ന്ന നെ​​​ല്ലി​​​ന്‍റെ വി​​​ല സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മി​​​നി​​​മം താ​​​ങ്ങു​​​വി​​​ല​​​യും സം​​​സ്ഥാ​​​നം ന​​​ൽ​​​കു​​​ന്ന ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ബോ​​​ണ​​​സും ചേ​​​ർ​​​ത്താ​​​ണ്.

2022-23 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം 28.20 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു നെ​​​ല്ലി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല. 20.80 രൂ​​​പ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല​​​യാ​​​യും 7.80 രൂ​​​പ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ബോ​​​ണ​​​സാ​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം കേ​​​ന്ദ്രം കി​​​ലോ​​​യ്ക്ക് 1.43 രൂ​​​പ​​​യു​​​ടെ വർ​​​ധ​​​ന വ​​​രു​​​ത്തി​​​യ​​​പ്പോ​​​ൾ കേ​​​ര​​​ളം സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പേ​​​രി​​​ൽ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ബോ​​​ണ​​​സി​​​ൽ​​​നി​​​ന്ന് 1.43 രൂ​​​പ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. ഇ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ൽ​​​ക൪​​​ഷ​​​ക​​​ന് നി​​​ല​​​വി​​​ൽ ല​​​ഭി​​​ച്ചുവ​​​ന്നി​​​രു​​​ന്ന 28.20 രൂ​​​പ മാ​​​ത്രമേ ലഭിച്ചുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.