മേഘവിസ്ഫോടനം: കാണാതായ 33 പേർക്കായി തെരച്ചിൽ ഊർജിതം
Friday, August 22, 2025 2:17 AM IST
ചസോതി: കിഷ്ത്വാറിലെ ചസോതിയിൽ ഓഗസ്റ്റ് 14നുണ്ടായ മേഘവിസ്ഫോടനത്തിൽ കാണാതായ 33 പേർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുന്നു.
പോലീസും സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും സിഐഎസ്എഫും ബോർഡർ റോഡ്സ് ഓർഗനൈസേഷനും ജില്ലാഭരണകൂടവും പ്രദേശവാസികളും ചേർന്ന വൻസംഘമാണ് 22 കിലോമീറ്റർ പ്രദേശത്ത് തെരച്ചിലിൽ പങ്കെടുക്കുന്നത്.
മേഘവിസ്ഫോടത്തിൽ പൂർണമായി തകർന്ന ചസോതിയിലെ സമൂഹ അടുക്കള ഉൾപ്പെടുന്ന പ്രദേശം മുതൽ ഗുൽബർഗ് വരെയുള്ള 22 കിലോമീറ്റർ പ്രദേശത്താണ് തെരച്ചിൽ പുരോഗമിക്കുന്നത്. 65 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കയച്ചിട്ടുണ്ട്.