ബം​​​​ഗ​​​​ളൂ​​​​രു: ദു​​​​ലീ​​​​പ് ട്രോ​​​​ഫി ഫൈ​​​​ന​​​​ലി​​​​ൽ ദ​​​​ക്ഷി​​​​ണ​​മേ​​​​ഖ​​​​ല​​​​യ്ക്കെ​​​​തി​​​​രേ മ​​​​ധ്യ​​​​മേ​​​​ഖ​​​​ല കൂ​​​​റ്റ​​​​ൻ ലീ​​​​ഡി​​​​ലേ​​​​ക്ക്.

ദ​​​​ക്ഷി​​​​ണ​​മേ​​​​ഖ​​​​ല​​​​യു​​​​ടെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ് സ്കോ​​​​റാ​​​​യ 149 റ​​​​ണ്‍​സി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ധ്യ​​​​മേ​​​​ഖ​​​​ല ര​​​​ണ്ടാം​​ദി​​​​നം ക​​​​ളി നി​​​​ർ​​​​ത്തു​​​​ന്പോ​​​​ൾ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 384 റ​​​​ണ്‍​സെ​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​യി​​​​ലാ​​​​ണ്. ക്യാ​​​​പ്റ്റ​​​​ൻ ര​​​​ജ​​​​ത് പാ​​​​ട്ടീ​​​​ദാ​​​​റി​​​​ന്‍റെ​​​​യും യാ​​​​ഷ് റാ​​​​ത്തോ​​​​ഡി​​​​ന്‍റെ​​​​യും സെ​​​​ഞ്ചു​​​​റി​​​​ക​​​​ളു​​​​ടെ മി​​​​ക​​​​വി​​​​ലാ​​​​ണ് മ​​​​ധ്യ​​​​മേ​​​​ഖ​​​​ല കൂ​​​​റ്റ​​​​ൻ ലീ​​​​ഡി​​​​ലേ​​​​ക്ക് കു​​​​തി​​​​ക്കു​​​​ന്ന​​​​ത്.

115 പ​​​​ന്തി​​​​ൽ 101 റ​​​​ണ്‍​സെ​​​​ടു​​​​ത്ത് ര​​​​ജ​​​​ത് പാ​​​​ട്ടീ​​​​ദാ​​​​ർ പു​​​​റ​​​​ത്താ​​​​യ​​​​പ്പോ​​​​ൾ 188 പ​​​​ന്തി​​​​ൽ 137 റ​​​​ണ്‍​സു​​​​മാ​​​​യി യാ​​​​ഷ് റാ​​​​ത്തോ​​​​ഡ് ക്രീ​​​​സി​​​​ലു​​​​ണ്ട്. 47 റ​​​​ണ്‍​സു​​​​മാ​​​​യി സാ​​​​രാ​​​​ൻ​​​​ഷ് ജെ​​​​യി​​​​നാ​​​​ണ് റാ​​​​ത്തോ​​​​ഡി​​​​നൊ​​​​പ്പം.

അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് കൈ​​​​യി​​​​ലി​​​​രി​​​​ക്കെ മ​​​​ധ്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്കി​​​​പ്പോ​​​​ൾ 235 റ​​​​ണ്‍​സി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ് ലീ​​​​ഡു​​​​ണ്ട്. ദ​​​​ക്ഷി​​​​ണ​​​​മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​യി ഗു​​​​ർ​​​​ജ​​​​പ്നീ​​​​ത് സിം​​​​ഗ് മൂ​​​​ന്ന് വി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്തു. സ്കോ​​​​ർ: ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ല: 149. മ​​​​ധ്യ​​​​മേ​​​​ഖ​​​​ല: 104 ഓ​​​​വ​​​​റി​​​​ൽ 384/5.


93-3ലേ​​​​ക്ക് വീ​​​​ണെ​​​​ങ്കി​​​​ലും നാ​​​​ലാം വി​​​​ക്ക​​​​റ്റി​​​​ൽ യാ​​​​ഷ് റാ​​​​ത്തോ​​​​ഡ്- ര​​​​ജ​​​​ത് പാ​​​​ട്ടീ​​​​ദാ​​​​ർ സ​​​​ഖ്യം 153 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​ട്ടു​​​​കെ​​​​ട്ടു​​​​യ​​​​ർ​​​​ത്തി മ​​​​ധ്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്ക് മു​​​​ൻ​​​​തൂ​​​​ക്കം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു.

നേ​​​​ര​​​​ത്തേ ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ സെ​​​​ഞ്ചു​​​​റി​​​​യും അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യും നേ​​​​ടി​​യ ര​​​​ജ​​​​ത് പാ​​​​ട്ടീ​​​​ദാ​​​​ർ സെ​​​​മി​​​​യി​​​​ലും അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യി​​​​രു​​​​ന്നു. നാ​​​​ല് ഇ​​​​ന്നിം​​​​ഗ്സി​​​​ൽ നി​​​​ന്ന് 122.6 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 368 റ​​​​ണ്‍​സാ​​​​ണ് ര​​​​ജ​​​​ത് പാ​​​​ട്ടീ​​​​ദാ​​​​ർ അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

ദ​​​​ക്ഷി​​​​ണ​​മേ​​​​ഖ​​​​ല ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 149 റ​​​​ണ്‍​സി​​​​ന് ഓ​​​​ൾ ഔ​​​​ട്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ച് വി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്ത സാ​​​​രാ​​​​ൻ​​​​ഷ് ജ​​​​യി​​​​നും നാ​​​​ലു വി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്ത കു​​​​മാ​​​​ർ കാ​​​​ർ​​​​ത്തി​​​​കേ​​​​യ​​​​യും ചേ​​​​ർ​​​​ന്നാ​​​​ണ് ദ​​​​ക്ഷി​​​​ണ​​മേ​​​​ഖ​​​​ല​​​​യെ എ​​​​റി​​​​ഞ്ഞി​​​​ട്ട​​​​ത്.