മാ​​ഡ്രി​​ഡ്/​​ല​​ണ്ട​​ന്‍: ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍ ലോ​​ക​​ത്തി​​ലെ വ​​മ്പ​​ന്‍ പോ​​രാ​​ട്ട​​മാ​​യ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഇ​​ന്നു രാ​​ത്രി 10.15ന് ​​സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വോ ഇം​​ഗ്ലീ​​ഷ് സം​​ഘ​​മാ​​യ ആ​​ഴ്‌​​സ​​ണ​​ലി​​നെ ബി​​ല്‍​ബാ​​വോ​​യി​​ല്‍​വ​​ച്ചും നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ല്‍​നി​​ന്നു​​ള്ള പി​​എ​​സ്‌​വി ഐ​​ന്തോ​​വ​​ന്‍ ബെ​​ല്‍​ജി​​യം ക്ല​​ബ്ബാ​​യ യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സി​​നെ ഐ​​ന്തോ​​വ​​നി​​ല്‍​വ​​ച്ചും നേ​​രി​​ടു​​ന്ന​​തോ​​ടെ​​യാ​​ണ് ഈ ​​സീ​​സ​​ണ്‍ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്കു പ​​ന്തു​​രു​​ണ്ടു തു​​ട​​ങ്ങു​​ന്ന​​ത്.

12.30നു ​​ന​​ട​​ക്കു​​ന്ന മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​യി സ്പാ​​നി​​ഷ് വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ്, ഇ​​റ്റാ​​ലി​​യ​​ന്‍ ക​​രു​​ത്ത​​രാ​​യ യു​​വ​​ന്‍റ​​സ്, ഇം​​ഗ്ലീ​​ഷ് ഗ്ലാ​​മ​​ര്‍ ടീം ​​ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്‌​​സ്പു​​ര്‍, ഫ്ര​​ഞ്ച് സം​​ഘം മാ​​ഴ്‌​​സെ തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ളും ക​​ള​​ത്തി​​ലു​​ണ്ട്. സോ​​ണി ടെ​​ന്‍ ചാ​​ന​​ലു​​ക​​ളി​​ലും സോ​​ണി ലി​​വി​​ലും മ​​ത്സ​​ര​​ങ്ങ​​ള്‍ ത​​ത്സ​​മ​​യം കാ​​ണാം.

പ​​രി​​ക്കി​​ന്‍റെ വേ​​ദ​​ന

അ​​ത്‌​ല​​റ്റി​​ക് ബി​​ല്‍​ബാ​​വോ​​യ്ക്ക് എ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന ആ​​ഴ്‌​​സ​​ണ​​ലി​​നും മാ​​ഴ്‌​​സെ​​യ്‌​​ക്കെ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നും പ​​രി​​ക്കി​​ന്‍റെ വേ​​ദ​​ന​​യു​​ണ്ട്. ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ മൂ​​ന്നു മു​​ന്‍​നി​​ര താ​​ര​​ങ്ങ​​ള്‍ പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ല്‍ ഉ​​ണ്ടാ​​യേ​​ക്കി​​ല്ല എ​​ന്നാ​​ണ് സൂ​​ച​​ന.


ഹാം​​സ്ട്രിം​​ഗ് പ്ര​​ശ്‌​​ന​​മു​​ള്ള സാ​​ക്ക, മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റ ഹാ​​വേ​​ര്‍​ട്‌​​സ്, പേ​​ശി​​ക്കു പ​​രി​​ക്കേ​​റ്റ നോ​​ര്‍​ഗാ​​ര്‍​ഡ് എ​​ന്നി​​വ​​ര്‍ ആ​​ഴ്‌​​സ​​ണ​​ല്‍ സം​​ഘ​​ത്തി​​ല്‍ ഇ​​റ​​ങ്ങാ​​ന്‍ സാ​​ധ്യ​​ത കു​​റ​​വാ​​ണ്. ഇ​​തി​​നു പു​​റ​​മേ ഷോ​​ള്‍​ഡ​​ര്‍ പ്ര​​ശ്‌​​ന​​മു​​ള്ള ഒ​​ഡെ​​ഗാ​​ര്‍​ഡ്, ക​​ണ​​ങ്കാ​​ലി​​നു പ​​രി​​ക്കേ​​റ്റ സാ​​ലി​​ബ എ​​ന്നി​​വ​​രും ഗ​​ണ്ണേ​​ഴ്‌​​സ് സം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യേ​​ക്കി​​ല്ല എ​​ന്നാ​​ണ് സൂ​​ച​​ന.

മാ​​ഴ്‌​​സെ​​യ്ക്ക് എ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന റ​​യ​​ല്‍ മാ​​ഡ്രി​​ഡ് സം​​ഘ​​ത്തി​​ലും മു​​ന്‍​നി​​ര താ​​ര​​ങ്ങ​​ള്‍​ക്കു പ​​രി​​ക്കു​​ണ്ട്. തോ​​ളി​​നു പ​​രി​​ക്കേ​​റ്റ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം, ഹാം​​സ്ട്രിം​​ഗ് പ​​രി​​ക്കു​​ള്ള എ​​ന്‍​ഡ്രി​​ക്, തു​​ട​​യ്ക്കു പ​​രി​​ക്കേ​​റ്റ മെ​​ന്‍​ഡി, റു​​ഡി​​ഗ​​ര്‍ എ​​ന്നി​​വ​​ര്‍ ഇ​​ല്ലാ​​തെ​​യാ​​യി​​രി​​ക്കാം റ​​യ​​ല്‍ മാ​​ഡ്രി​​ഡ് സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യൂ​​വി​​ല്‍ ഇ​​റ​​ങ്ങു​​ക. ഫി​​റ്റ്‌​​ന​​സ് പ്ര​​ശ്‌​​ന​​മു​​ള്ള എ​​ഡ്വാ​​ര്‍​ഡോ ക​​മ​​വിം​​ഗ ക​​ളി​​ക്കു​​മോ എ​​ന്ന​​തും ക​​ണ്ട​​റി​​യ​​ണം.