വേനൽമഴ ശക്തം; കുണ്ടള ഡാം തുറന്നു
Thursday, April 18, 2019 2:27 AM IST
മൂന്നാർ: വേനൽമഴ ശക്തമായതോടെ അതിർത്തിയിലെ ജലാശയങ്ങളിൽ ജലസമൃദ്ധി. കഴിഞ്ഞ മൂന്നു ദിവസമായി കേരള, തമിഴ്നാട് അതിർത്തിയിൽ പെയ്ത ശക്തമായ മഴയാണു ഡാമുകൾ നിറയാൻ ഇടയാക്കിയത്.
ജലനിരപ്പ് ഉയർന്നതോടെ കുണ്ടള അണക്കെട്ടിന്റെ ഷട്ടർ തുറന്നു. അഞ്ച് ക്യുമെക്സ് (സെക്ക ൻഡിൽ 5,000 ലിറ്റർ)വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി കുണ്ടള ഡാമിന്റെ വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്തതിനെത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പ് ഉയരുകയുമായിരുന്നു. സമു ദ്രനിരപ്പിൽനിന്ന് 1758.69 അടിയാണ് ഡാമിന്റെ സംഭരണശേഷി.
ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ ഒന്പതോടെ മുന്നറിയിപ്പുകൾ നൽകിയ ശേഷം ഷട്ടർ ഉയർത്തിയത്.