കർഷക പെൻഷൻ ഉടൻ നൽകണം: ജോസ് കെ. മാണി
Wednesday, August 21, 2019 12:12 AM IST
കോട്ടയം: കർഷക പെൻഷൻ കുടിശിക ഓണത്തിനു മുന്പു നൽകണമെന്നു കേരള കോൺഗ്രസ് - എം നേതാവ് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
44.2 ലക്ഷം പേർക്ക് നൽകുന്ന സുരക്ഷാ പെൻഷനുകളിൽ കർഷക പെൻഷൻ മാത്രമാണ് എൽഡിഎഫ് സർക്കാർ കുടിശികയാക്കിയത്. 2016ൽ യുഡിഎഫ് ഭരണം വിടുന്പോൾ പദ്ധതിയിൽ 3,56,000 അംഗങ്ങളായിരുന്നുവെങ്കിൽ, എൽഡിഎഫ് സർക്കാർ 2017ൽ ഇത് 2,99,000 ആയി കുറച്ചു. കർഷക പെൻഷൻ നൽകാൻ മാസം 36 കോടി രൂപ മാത്രമാണു വേണ്ടത്. റബ്കോയുടെ സഹകരണ മേഖലയിലെ കടം എഴുതിത്തള്ളാൻ നൽകിയ തുകയുണ്ടായിരുന്നെങ്കിൽ കുടിശികയായ കർഷക പെൻഷൻ നൽകാമായിരുന്നുവെന്നു ജോസ് കെ. മാണി പറഞ്ഞു.