ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു
Thursday, September 19, 2019 11:59 PM IST
തലയോലപ്പറന്പ്: ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. വടയാർ കോരപ്പുഞ്ചയിൽ സുകുമാരൻ നായർ (67) ആണ് മരിച്ചത്. കഴിഞ്ഞ ഒന്പതിനു രാവിലെ വടയാർ മാർസ്ലീവാ സ്കൂളിന് സമീപത്ത് വച്ചാണു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു.
സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: ധന്യ, ബിച്ചു എസ്. നായർ. മരുമകൻ - ബിബിൻ (വൈക്കം).