കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
Sunday, October 13, 2019 12:02 AM IST
മറയൂർ: തമിഴ്നാട്ടിൽ ഉദുമലപേട്ടക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഉദുമലപേട്ട കെ. ആർ. എസ്. ടിംബേഴ്സ് ഉടമ സെൽവരാജിന്റെ ഭാര്യ രേണുക ദേവിയാണ് (45)മരിച്ചത്. ഉദുമലപെട്ടയിൽ നിന്നു രാവിലെ പല്ലടത്തുള്ള കുടുംബക്ഷേത്രത്തിൽ പോയി തിരികേ വരും വഴിയാണ് എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചത്്.
രണ്ട് കാറിലും ഉണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റു. രേണുകാദേവിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഉദുമലപേട്ട വൈദണ്ടതി ശ്മശാനത്തിൽ സംസ്കരിച്ചു. ഏക മകൻ സുഭാഷ് (ആർമി ഉദ്യോഗസ്ഥൻ).