അനസ്തേഷ്യ വിദഗ്ധരുടെ സമ്മേളനം നാളെ മുതൽ
Thursday, October 17, 2019 12:28 AM IST
തൃശൂർ: ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേറ്റിസ്റ്റ് കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനവും തുടർവിദ്യാഭ്യാസ പരിപാടിയും 18, 19, 20 തീയതികളിൽ തൃശൂർ കാസിനോ ഹോട്ടലിൽ നടത്തും. ദക്ഷണേന്ത്യയിൽനിന്ന് 700 അനസ്തേഷ്യ വിദഗ്ധർ പങ്കെടുക്കുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ. പോൾ ഒ.റാഫേൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
19നു രാവിലെ 10.30ന് ഐഎസ്എ ദേശീയ പ്രസിഡന്റ് ഡോ. ബാലഭാസ്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. തൃശൂർ ഗവ. മെഡിക്കൽ കോളജ്, ജൂബിലി മിഷൻ മെഡിക്കൽ കോളജ്, അമല മെഡിക്കൽ കോളജ്, ദയ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ശില്പശാലകൾ നടത്തുന്നത്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെ പത്ത് ശിൽപശാലകൾ നടത്തും. പാലിയേറ്റീവ് കെയർ ശിൽപശാലയിൽ പത്മശ്രീ ഡോ. എം.ആർ. രാജഗോപാൽ പങ്കെടുക്കും.
20ന് ഉച്ചയ്ക്ക് ഒന്നുമുതൽ അഞ്ചുവരെ വാർഷിക സമ്മേളനം നടത്തും. പത്രസമ്മേളനത്തിൽ ഓർഗൈസിംഗ് സെക്രട്ടറി ഡോ. എ.കെ. അരുൺ കൃഷ്ണ, ജോയിന്റ് ഓർഗൈസിംഗ് സെക്രട്ടറി ഡോ. നിവിൻ, ഡോ. ബിനിൽ ഐസക്, ഡോ. ടി.ആർ. രവി എന്നിവരും പങ്കെടുത്തു.