ദാ​ബാ​ർ 2019 ക്വി​സ്: എ​ൽ​സ-സോ​ഫി ടീ​മി​ന് ഒ​ന്നാം സ്ഥാ​നം
Sunday, October 20, 2019 12:17 AM IST
ആ​​​ളൂ​​​ർ: അ​​​ഖി​​​ല കേ​​​ര​​​ള ബൈ​​​ബി​​​ൾ ക്വി​​​സ് മ​​​ത്സ​​​രം ദാ​​​ബാ​​​ർ 2019 ൽ ​​​എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ട​​​ക്കു​​​ന്ന് ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​ൽ​​​സ ജോ​​​യ്, സോ​​​ഫി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ മു​​​ത്തോ​​​ല​​​പു​​​രം ഇ​​​ട​​​വ​​​ക​​​യി​​​ലെ ഗ്രേ​​​സി പോ​​​ൾ-​​മേ​​​രി പോ​​​ൾ ടീ​​മി​​നാ​​​ണ് ര​​​ണ്ടാം​​​സ്ഥാ​​​നം. എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കി​​​ട​​​ങ്ങൂ​​​ർ ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ളാ​​​യ സോ​​​ളി ജി​​​യോ-​​ജീ​​​ന ജ​​​യിം​​​സ് ടീം ​​​മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത തൂ​​​മ്പാ​​​ക്കോ​​​ട് ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ളാ​​​യ ലി​​​ല്ലി ജോ​​​സ്-​​ബീ​​​ന ഡേ​​​വി​​​സ്, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത വ​​​ര​​​ടി​​​യം ഇ​​​ട​​​വ​​​ക​​​യി​​​ലെ ഷൈ​​​ജി ഡെ​​​ന്നി-​​മ​​​ര​​​ത്താ​​​ക്ക​​​ര ഇ​​​ട​​​വ​​​ക​​​യി​​​ലെ റൂ​​​ബി ജോ​​​ർ​​​ജ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ദ​​​യാ​​​ന​​​ഗ​​​ർ ഇ​​​ട​​​വ​​​ക ബെ​​​ന​​​റ്റ പീ​​​റ്റ​​​ർ-​​എ​​​യ്ഞ്ച​​​ൽ ജോ​​​ണ്‍ ടീ​​മു​​ക​​ൾ യ​​​ഥാ​​​ക്ര​​​മം നാ​​​ല്, അ​​​ഞ്ച്, ആ​​​റ് സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​ർ​​​ക്കു ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള​​​സ​​​ഭ കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​ത്തി​​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. നാ​​​ല്, അ​​​ഞ്ച്, ആ​​​റ് സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​ർ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​സ​​​ഭ അ​​​സോ​​​സി​​​യേ​​​റ്റ് മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ലി​​​ജു മ​​​ഞ്ഞ​​​പ്ര​​​ക്കാ​​​ര​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.