മുഖ്യമന്ത്രി മൗനം വെടിയണമെന്നു യൂത്ത് ഫ്രണ്ട്
Monday, October 21, 2019 12:50 AM IST
ആലുവ: എം.ജി. സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നു യൂത്ത് ഫ്രണ്ട് (ജേക്കബ്) ആവശ്യപ്പെട്ടു. വിവാദത്തെക്കുറിച്ചു മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ പൊതുസമൂഹത്തിനു താത്പര്യമുണ്ട്.
സഹപ്രവർത്തകനെതിരേ ആരോപണ മുയർന്നതിന്റെ അടിസ്ഥാനത്തിൽ ഗവർണർ റിപ്പോർട്ട് തേടിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതു ശരിയല്ലയെന്നും പ്രതികരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പ്രേംസണ്‍ മാഞ്ഞാമറ്റം, ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറയ്ക്കൽ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.