അധ്യാപകർക്കായി ശാസ്ത്ര പ്രബന്ധ രചനാ മത്സരം
Tuesday, October 22, 2019 11:53 PM IST
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ‘കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ മാതൃകകൾ’ എന്ന പേരിൽ ശാസ്ത്ര പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള എൻട്രികൾ നവംബർ 10 വരെ സമർപ്പിക്കാം.
പ്രബന്ധത്തിന്റെ ഹാർഡ് കോപ്പി തപാലിലും സോഫ്റ്റ് കോപ്പി പിഡിഎഫ് ഫോർമാറ്റിൽ ഇ-മെയിലിലും അയക്കണം. എൻട്രികൾ പൂരിപ്പിച്ച പ്രൊഫോർമ സഹിതം തപാലിൽ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ബെൽഹാവൻ ഗാർഡൻ, കവടിയാർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. ഇ-മെയിൽ: [email protected].