ജസ്റ്റീസ് കെമാൽ പാഷായുടെ സുരക്ഷ പിൻവലിച്ചു
Sunday, December 8, 2019 1:51 AM IST
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റീസ് കെമാൽ പാഷയുടെ പോലീസ് സുരക്ഷ പിൻവലിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) നിന്നു ഭീഷണിയുണ്ടായിരുന്ന സാഹചര്യത്തിൽ കെമാൽ പാഷയുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്ന നാലു പോലീസുകാരെയാണു പിൻവലിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 30ന് ചേർന്ന സുരക്ഷാ അവലോകന സമിതി യോഗത്തിന്റെ നിർദേശാനുസരണമുള്ള നടപടി കൊച്ചി സിറ്റി പോലീസ് ഇപ്പോൾ നടപ്പാക്കുക മാത്രമാണു ചെയ്തതെന്നാണു പോലീസ് ആസ്ഥാനത്തുനിന്ന് അറിയിച്ചത്. സംസ്ഥാനത്തു സുരക്ഷാ ഭീഷണി നേരിടുന്ന പ്രമുഖ വ്യക്തികളുടെ പട്ടികയ്ക്കു സുരക്ഷാ അവലോകന സമിതി അനുമതി നൽകിയിരുന്നു. ഇതിൽ റിട്ടയേഡ് ജസ്റ്റീസ് കെമാൽപാഷയെ ഉൾപ്പെടുത്തിയിരുന്നില്ല.