എസ്പാർട്ടോ ഈവന്റ്സ് കേരള ഫാഷൻ റണ്‍വേ സംഘടിപ്പിച്ചു
Monday, December 9, 2019 12:48 AM IST
കൊച്ചി: എസ്പാർട്ടോ ഈവന്റ്സ് അവതരിപ്പിച്ച കേരള ഫാഷൻ റണ്‍വേ സീസണ് 2 എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്നു. രാജ്യാന്തര മോഡലുകളും രാജ്യത്തെ പ്രമുഖ ഡിസൈനർമാരും പ്രമുഖ ബ്രാൻഡുകളും ഷോയിൽ അണിനിരന്നു. മാക്സിന്റെ വിന്റർ, ക്രിസ്മസ് ഫെസ്റ്റീവ് ശേഖരങ്ങളാണ് ഷോയിൽ അവതരിപ്പിച്ചത്. മാക്സ്, സ്റ്റീവ്ആദൻ എന്നിവരായിരുന്നു മുഖ്യ സ്പോണ്‍സർമാർ.
കേരളത്തെ ഫാഷൻ ഹബ്ബായി ഉയർത്തിക്കാട്ടുക എന്നതായിരുന്നു ഷോയുടെ ലക്ഷ്യമെന്ന് ഷോ ഡയറക്ടറും എസ്പാർട്ടോ ഈവന്റ്സ് സിഇഒയുമായ സുൽഫി അലി പറഞ്ഞു.
ഗ്രാൻഡ് ഫിനാലെയിൽ മിസ് ഇന്ത്യ യൂണിവേഴ്സ് 2018 നെഹൽ ചുടാസമ, രാജീവ് പിള്ള, പാർവതി കൃഷ്ണ എന്നിവർ ഷോ സ്റ്റോപ്പർമാരായി എത്തിയിരുന്നു. വിവാഹിതരായ യുവതികൾക്കും റാന്പിൽ ചുവടു വയ്ക്കാനുള്ള അവസരം നൽകി. ഷോയിൽ ഇരുപതോളം ഡിസൈനർമാർ അണിനിരന്നു. എത്നിക്, ബ്രൈഡൽ, ഇൻഡോ വെസ്റ്റ് ശേഖരങ്ങൾ അണിഞ്ഞു മോഡലുകൾ റാന്പിൽ ചുവടുവച്ചു. അറുപതിൽപ്പരം പ്രശസ്ത മോഡലുകളാണ് ഷോയിൽ പങ്കെടുത്തത്. ഡാലു കൃഷ്ണദാസ്, ജൂഡ് ഫെലിക്സ് എന്നിവരാണു കൊറിയോഗ്രഫി നിർവഹിച്ചത്. പുതുതായി ഡിസൈനിംഗ് മേഖലയിലേക്ക് കടന്നു വന്നവർക്കും കേരള ഫാഷൻ റണ്‍വേ സീസണ് 2 ൽ അവസരം നൽകിയിരുന്നു.