കെസിബിസി മദ്യവിരുദ്ധസമിതി ലോഗോ പ്രകാശനംചെയ്തു
Thursday, January 16, 2020 11:37 PM IST
തൃശൂർ: ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ തൃശൂർ ഡിബിസിഎൽസി ഹാളിൽ നടക്കുന്ന കെസിബിസി മദ്യവിരുദ്ധസമിതിയുടെ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോണ് അരീക്കൽ പ്രകാശനം ചെയ്തു. തൃശൂർ പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, ജോസ് ചെമ്പിശേരി, അതിരൂപത ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.