അവിനാശി ബസ് അപകടം: ധനസഹായം അനുവദിച്ചു
Friday, March 27, 2020 12:25 AM IST
തിരുവനന്തപുരം: ഫെബ്രുവരി 20ന് കോയമ്പത്തൂർ അവിനാശിയിലുണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും അപകടത്തിൽ പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിച്ച് ഉത്തരവായി. അപകടത്തിൽ 19 മലയാളികൾ മരിച്ചിരുന്നു.
മരണമടഞ്ഞ 19 പേരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിലുള്ള 25 പേർക്ക് ചികിത്സാ ബില്ലുകൾ ഹാജരാക്കുന്ന മുറയ്ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വീതവും അനുവദിച്ചാണ് ഉത്തരവായത്.