മര്യാദയോടെ പെരുമാറാൻ പോലീസിനു നിർദേശം നൽകണം: ചെന്നിത്തല
Saturday, March 28, 2020 12:52 AM IST
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നടപ്പിലാക്കാൻ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില പോലീസുകാരുടെ അതിരുവിട്ട പെരുമാറ്റം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതു തടയാൻ നിർദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പുറത്തിറങ്ങുന്നവർക്കായി തദ്ദേശ സ്ഥാപനങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾവഴിയും പാസ് നൽകാൻ നടപടി സ്വീകരിക്കണം. ആരോഗ്യമേഖലയ്ക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ പോലീസ്, മാധ്യമ പ്രവർത്തകർ, അവശ്യ സർവീസ് എന്നിവയെക്കൂടി ഉൾപ്പെടുത്തണം.
ജൻധൻ ഒൗഷധിയിൽ പല മരുന്നും കിട്ടാത്ത സ്ഥിതിയാണ്. അതിനാൽ മരുന്ന് എത്തിക്കുന്നതിനുള്ള തടസം നീക്കണം. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ആരംഭിച്ച കണ്ട്രോൾ റൂമിൽ 800-ൽ അധികം പരാതികൾ ലഭിച്ചെന്നും അവയെല്ലാം ബന്ധപ്പെട്ടവർക്ക് കൈമാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.