മൂല്യനിർണയം ഓണ്‍ലൈൻ ആക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തേടി
Thursday, April 9, 2020 12:14 AM IST
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഏതെല്ലാം കോഴ്സുകൾ ഓണ്‍ലൈനായി നടത്താൻ കഴിയുമെന്നും ഏതൊക്കെ പരീക്ഷയുടെ മൂല്യനിർണയം ഓണ്‍ലൈനായി പൂർത്തിയാക്കാൻ കഴിയമെന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്നു റിപ്പോർട്ട് തേടിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞ പരീക്ഷയുടെ മൂല്യനിർണയങ്ങളും പൂർത്തിയാക്കാനുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്.