ക്വാറന്റൈനിൽ കഴിഞ്ഞയാൾക്കു കോവിഡ്
Thursday, April 9, 2020 12:44 AM IST
പത്തനംതിട്ട: കഴിഞ്ഞ മാർച്ച് 22നു ദുബായി ദെയ്റയിൽനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നയാൾക്കു പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചു. റാന്നി ഇടപ്പാവൂർ സ്വദേശിയായ 27കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾക്കു പ്രത്യേക രോഗലക്ഷണം ഉണ്ടായിരുന്നില്ല. ദുബായിലെ ദെയ്റയിൽ നിന്നെത്തിയ ആളെന്ന നിലയിൽ സ്രവം പരിശോധനയ്ക്കെടുക്കുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇതോടെ പത്തനംതിട്ട ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. എട്ടു പേരിൽ രോഗം ഭേദപ്പെട്ടു.
രോഗലക്ഷണമില്ലാത്തവരിലും കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ ആളുകളുടെ സ്രവപരിശോധന ആരംഭിച്ചു. 1648 സാന്പിളുകളാണ് ജില്ലയിൽ ഇന്നലെവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 1173 ഫലങ്ങളും നെഗറ്റീവായി ലഭിച്ചു. 364 ഫലങ്ങൾ ലഭിക്കാനുണ്ട്.