കോവിഡ്: വ്യാജവാർത്തയ്ക്കെതിരേ ശക്തമായ നടപടിയെന്നു മുഖ്യമന്ത്രി
Friday, May 29, 2020 1:07 AM IST
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരേ ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഗൾഫിൽ നിന്നു വന്നയാൾ ആലപ്പുഴയിൽ ക്വാറന്റൈൻ ലംഘിച്ചു കറങ്ങി നടക്കുന്നതായി വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ കേസെടുത്തു.
കുറ്റക്കാർക്കെതിരേ ശക്തമായി നടപടിയുണ്ടാകും. മദ്യവിതരണത്തിനായുള്ള ബെവ്ക്യൂ ആപ്പ് വരുന്നതിനു മുന്പേ പ്ലേസ്റ്റോറിൽ വ്യാജ ആപ്പ് ലഭ്യമായതിനേക്കുറിച്ച് പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി ടീം അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരേ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.