മെഡിക്കല്‍ പ്രഫഷണലുകള്‍ക്കു ടാറ്റ ട്രസ്റ്റിന്റെ സൗജന്യ പരിശീലനം
Saturday, May 30, 2020 11:55 PM IST
കൊച്ചി: ടാറ്റ ട്രസ്റ്റും ടാറ്റ ഗ്രൂപ്പും പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ആരോഗ്യരംഗത്തെ പ്രഫഷണലുകള്‍ക്ക് കോവിഡ് 19 ചികിത്സയില്‍ അടിയന്തരഘട്ട നൈപുണ്യവികസന പരിശീലനം നല്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 22 മണിക്കൂർ നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുന്നത്. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജും ഹൈദരാബാദിലെ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസും ഇതിൽ പങ്കാളികളാകും.