ഒാൺലൈൻ പഠനം: തമിഴ്നാടിനെ മാതൃകയാക്കണമെന്ന് വി.കെ. അശോകൻ
Wednesday, June 3, 2020 11:27 PM IST
തൃശൂർ: ടെലിവിഷൻ ഇല്ലാത്തതിനാൽ ഡിജിറ്റൽ പഠനം തടസപ്പെടുമെന്ന് ഭയന്ന് വിദ്യാർത്ഥിനി ജീവനൊടുക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തു തമിഴ്നാടിന്റെ മാതൃക പിന്തുടരണമെന്ന് എസ്ആർപി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ.
തമിഴ്നാട്ടിലെ വിദ്യാർഥികൾക്കു സംസ്ഥാന സർക്കാർ ലാപ്ടോപ്പും ടെലിവിഷനും സൈക്കിളും സൗജന്യമായി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ ഉന്നതനിലവാരമുള്ള കേരളത്തിൽ ഈ സൗകര്യങ്ങൾ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.