റെയില്വയര് ഇന്റര്‍നെറ്റ് സേവനം 5,640 റെയില്‍വേ സ്റ്റേഷനുകളില്‍
Saturday, June 6, 2020 11:59 PM IST
കൊച്ചി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയില്‍ടെലിന്റെ ‘റെയില്വയര്’ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഏവർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന വിധം രാജ്യത്തെ 5640 റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കി.
ലോകത്തെ ഏറ്റവും വലിയ സൗജന്യ പബ്ലിക് വൈഫൈ നെറ്റ്വര്‍ക്ക് ആണ് റെയില്വയറെന്നും ഓണ്‍ലൈന്‍ പഠനം, വര്‍ക്ക് ഫ്രം ഹോം ആവശ്യക്കാര്‍ക്കു ഫലപ്രദമായി ഇത് ഉപയോഗിക്കാമെന്നും കന്പനി അധികൃതര്‍ അറിയിച്ചു.