ഡോ. ആഷ്ലി ജേക്കബ് യുഎസിൽ ഉപദേഷ്ടാവ്
Thursday, July 2, 2020 12:21 AM IST
കൊച്ചി: യുഎസിലെ സെന്റ് ലൂയീസിലുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിക്കു കീഴിലെ ജോണ്‍ എം. ഒലിൻ സ്കൂൾ ഓഫ് ബിസിനസ് ഉപദേഷ്ടാവായി ഡോ. ആഷ് ലി ജേക്കബ് മുളമൂട്ടിൽ നിയമിതനായി.
കോഴഞ്ചേരിയിലെ മുളമൂട്ടിൽ ഐ ഹോസ്പിറ്റലിന്റെ സഹസ്ഥാപകനും ചീഫ് സർജനുമായ ഇദ്ദേഹം ആതുരസേവനത്തിനു പുറമേ ബിസിനസ്, സ്പോർട്സ്, പുസ്തകരചന എന്നീ നിലകളിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. നിലവിൽ മുംബൈ ഐഐടിയുടെ കോർപറേറ്റ് ഉപദേഷ്ടാവാണ്. വിവിധ സംഘടനകളിൽ അംഗമാണ്.
ബ്ലേഡ് ഉപയോഗിക്കാതെ കേരളത്തിലാദ്യമായി നേത്രശസ്ത്രക്രിയ നടത്തിയതിന് കേരളാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിച്ചു. സർ രത്തൻ ടാറ്റാ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.