വീസ കാലാവധി: അമേരിക്കന്‍ പൗരന്റെ ഹര്‍ജിയില്‍ വിശദീകരണം തേടി
Friday, July 3, 2020 1:26 AM IST
കൊച്ചി: വീസ കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് ടൂറിസ്റ്റ് വീസയില്‍ കേരളത്തിലെത്തിയ അമേരിക്കന്‍ പൗരൻ ജോണ്‍ പോള്‍ പിയേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി എഫ്ആര്‍ആര്‍ഒ (ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസര്‍) ഉള്‍പ്പെടെയുള്ള എതിര് കക്ഷികളുടെ വിശദീകരണം തേടി.
ഫെബ്രുവരി 26നാണ് ജോണ്‍പോള്‍ കേരളത്തിലെത്തിയത്. എറണാകുളം കണ്ടനാട് താമസിക്കുന്നതിനിടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 2025 ജനുവരി 26 വരെ കാലാവധിയുള്ള വീസയാണ് കൈവശമുള്ളതെങ്കിലും ഓഗസ്റ്റ് 24നകം തിരിച്ചു പോകേണ്ടതുണ്ട്. വീസ കാലാവധി നീട്ടുന്നതിനൊപ്പം ബിസിനസ് വീസയാക്കാനുള്ള അപേക്ഷയ്ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം. 74 കാരനായ ജോൺ പോൾ മുമ്പ് അഞ്ചു തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്നു ഹർജിയിൽ പറയുന്നു.