എംജി വാഴ്സിറ്റി സിൻഡിക്കറ്റ് പുന:സംഘടിപ്പിച്ചു
Saturday, July 4, 2020 12:55 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ച് ഉത്തരവായി. പി. ഷാനവാസ് (കാഞ്ഞിരപ്പള്ളി, കോട്ടയം), എം. അനിൽകുമാർ (എളമക്കര, എറണാകുളം), ഡോ. ബി. കേരളവർമ്മ (മുൻ അസോസിയേറ്റ് പ്രഫസർ നാട്ടകം ഗവണ്മെന്റ് കോളജ്), ഡോ. എ. ജോസ് (മുൻ അസോസിയേറ്റ് പ്രഫസർ മാന്നാനം കെഇ കോളജ്), ഡോ. ബിജു തോമസ് (പ്രിൻസിപ്പൽ ഇൻ ചാർജ്, കോട്ടയം ബസേലിയസ് കോളജ്), ഡോ. എസ്. സുജാത (പ്രിൻസിപ്പൽ, ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ്), ഡോ. നന്ദകുമാർ (ഡയറക്ടർ, പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് എംജി സർവകലാശാല), ഡോ. ബിജു പുഷ്പൻ (അസോസിയേറ്റ് പ്രഫസർ, കോന്നി എസ്എഎസ് എസ്എൻഡിപി യോഗം കോളജ്), ഡോ. വർഗീസ് കെ. ചെറിയാൻ (പ്രിൻസിപ്പൽ, മാന്നാനം സെന്റ് ജോസഫ് ട്രെയിനിംഗ് കോളജ്), ഡോ. മാത്യു ജോർജ് (പ്രിൻസിപ്പൽ, നാട്ടകം ഗവണ്മെന്റ് കോളജ്), ഡോ. കെ.എം. സുധാകരൻ (അസിസ്റ്റന്റ് പ്രഫസർ, പെരുന്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളജ്), പ്രഫ. പി. ഹരികൃഷ്ണൻ (അസോസിയേറ്റ് പ്രഫസർ, രാജകുമാരി എൻഎസ്എസ് കോളജ്), ഡോ. എസ്. ഷാജില ബീവി (അസോസിയേറ്റ് പ്രഫസർ, എറണാകുളം മഹാരാജാസ് കോളജ്) എന്നിവരാണ് സിൻഡിക്കറ്റംഗങ്ങൾ.