മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം:എം.എം.ഹസൻ
Sunday, July 12, 2020 12:25 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ സംരക്ഷിക്കുകയും ഐടി വകുപ്പിൽ ജോലി നൽകുകയും ചെയ്ത ശിവശങ്കറിനെതിരേ നിയമനടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും എൻഐഎയുടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ.
ആത്മകഥ എഴുതിയതിന്റെ പേരിൽ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ദീർഘകാലം ശിക്ഷിച്ച മുഖ്യമന്ത്രിയാണ് ശിവശങ്കറിന്റെ കാര്യത്തിൽ ഒളിച്ചുകളി നടത്തുന്നത്. സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടിയതു സംബന്ധിച്ച് പോലീസ് അന്വേഷണത്തിന് നിർദേശം നൽകാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. സ്വപ്ന സുരേഷിനെതിരേ പരാതി നൽകാൻ ഐടി വകുപ്പും തയാറായില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.