ഡോ. എം.കെ. ജയരാജ് കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ
Sunday, July 12, 2020 12:25 AM IST
തിരുവനന്തപുരം: കാലിക്കട്ട് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ.എം.കെ. ജയരാജിനെ ഗവർണർ നിയമിച്ചു. 2009 മുതൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് വകുപ്പിലെ പ്രഫസറായ ജയരാജിനെ നാലു വർഷത്തേക്കാണ് വിസി ആയി നിയമിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിലെ രണ്ടാം പേരുകാരനായിരുന്നു ഡോ.എം.കെ. ജയരാജ്.