ഷോക്കേറ്റ് യുവാവ് മരിച്ചു
Monday, August 10, 2020 12:36 AM IST
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ നിന്ന് വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി കണിയാംപറന്പിൽ ശ്രീധരന്റെ മകൻ ബിജു (43) ആണ് മരിച്ചത്. ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനു സമീപത്തെ സാനിവെയേഴ്സ് കട വൃത്തിയാക്കിന്നതിനിടെയാണ് ബിജുവിന് ഷേക്കേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കട ഉടമ വല്ലത്ത് കൊച്ചുമുഹമ്മദിന്റെ മകൻ സഹിലിനും ഷോക്കേറ്റിരുന്നു. പരിക്കേറ്റ സഹിലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിന്റെ ഭാര്യ: രമ്യ. മക്കൾ: അശ്വിൻ, അഭിജിത്ത്, അഭിനവ്.