സര്‍വീസ് കാലയളവ്: സ്വയംഭരണ സ്ഥാപനങ്ങളിലേത് കണക്കാക്കരുതെന്ന് ഹൈക്കോടതി
Friday, September 18, 2020 12:19 AM IST
കൊച്ചി: പെന്‍ഷനു വേണ്ടി സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് കാലയളവു കണക്കാക്കുമ്പോള്‍ ഇവര്‍ മുമ്പ് കോര്‍പറേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അത് കണക്കാക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരക്കാരുടെ പെന്ഷന് കണക്കാക്കാന്‍ സ്വയംഭരണ സ്ഥാപനങ്ങളിലെ സര്‍വീസ് കാലയളവുകൂടി പരിഗണിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎടി) ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ വിധി.
വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി, കെഎസ്ആര്‍ടിസി തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി നോക്കിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് കണക്കാക്കുമ്പോള്‍ ഇക്കാലയളവു കൂടി പരിഗണിക്കണമെന്നായിരുന്നു കെഎടിയുടെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഫുള്‍ബെഞ്ചിന്റെ വിധി.